റബ്ബർ കർഷകർക്ക് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിൽ നിന്നും വായ്പ നൽകും.
സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് റെയിൻ ഗാർഡിംഗ് ഏർപ്പെടുത്തുന്നതിന് സബ്സിഡി നിരക്കിൽ വായ്പ നൽകണമെന്ന് സഹകരണ വകുപ്പ് നിർദേശിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ മുഖേന വായ്പ നൽകി റബർ കർഷകരെ സഹായിക്കണമെന്ന റബ്ബർ ബോർഡ് അപേക്ഷ പ്രകാരമാണ് ഈ തീരുമാനം.
റബ്ബർ കർഷകർക്ക് 25,000 രൂപവരെ 7% പലിശ നിരക്കിലും 25,000 രൂപയ്ക്കു മുകളിൽ അമ്പതിനായിരം രൂപവരെ 9 ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കണമെന്നാണ് നിർദ്ദേശം. വായ്പാ കാലാവധി പരമാവധി ആറു മാസമാണ്. സഹകരണ സംഘത്തിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കുറഞ്ഞ പലിശയോ പലിശരഹിത വായ്പയോ അനുവദിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ ഡോക്ടർ നരസിംഹുഗരി ടി. എൽ. റെഡഡി ഐ. എ. എസ് ഇന്ന് ഇറക്കിയ സർക്കുലറിലൂടെ പറഞ്ഞു.