റദ്ദാക്കിയ ജൂനിയര്‍ ക്ലര്‍ക്ക് / കാഷ്യര്‍ പരീക്ഷ ജൂലായ് 23 ന്

Deepthi Vipin lal

റദ്ദാക്കിയ ജൂനിയര്‍ ക്ലര്‍ക്ക് / കാഷ്യര്‍ പരീക്ഷ 2022 ജൂലായ് 23 നു നടത്തുമെന്നു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. ഹാള്‍ ടിക്കറ്റുകള്‍ ജൂലായ് ഏഴിനു മുമ്പായി അയച്ചുതുടങ്ങും. ഹാള്‍ ടിക്കറ്റ് കിട്ടാത്തവര്‍ പതിനഞ്ചിനു മുമ്പായി പരീക്ഷാ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണം.

വിജ്ഞാപനം 11 / 2021 പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് 27 നു നടത്തിയ ജൂനിയര്‍ ക്ലര്‍ക്ക് / കാഷ്യര്‍ തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷയാണു റദ്ദാക്കിയത്. ചോദ്യം ചോര്‍ന്നതുകൊണ്ടാണു പരീക്ഷ റദ്ദാക്കിയതെന്നു സഹകരണ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. 116 സഹകരണ സംഘങ്ങളിലെ 301 ഒഴിവുകളിലേക്കായിരുന്നു പരീക്ഷ. 36,000 പേരാണു മാര്‍ച്ച് 27 നു പരീക്ഷയെഴുതിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News