രാജക്കൂവ വിളവെടുത്തു
എറണാകുളം ജില്ലയില്‍ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടപ്പാക്കിവരുന്ന രാജക്കൂവ കൃഷിയുടെ വിളവെടുപ്പ് നടത്തി. മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ മൊയ്തീന്‍ നൈനയുടെ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ.് എറണാകുളം ജില്ലാ സഹകരണ ജോ. രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എ. സക്കീര്‍ അധ്യക്ഷനായിരുന്നു.
പഞ്ചായത്തംഗങ്ങളായ എം.എം. അലി, ടി.എ. മുജീബ്, കൃഷിഓഫീസര്‍ എല്‍സ ഗെയില്‍സ്, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, നിഷില്‍ ആത്മ, ബാങ്ക് വൈസ്പ്രസിഡന്റ് എ.എം. അബ്ദുല്‍സലാം, ബാങ്ക് സെക്രട്ടറി ടി.ബി. ദേവദാസ്, വി.എ. മൊയ്തീന്‍ നൈന, ബാങ്ക് ഭരണസമിതിയംഗങ്ങളായ കെ.എ. അബ്ദുള്‍ഗഫൂര്‍, ടി.കെ. അശോകന്‍, കെ.എച്ച്. നാസര്‍, സി.എച്ച്. സഗീര്‍, എ.എം. അബൂബക്കര്‍ മാസ്റ്റര്‍, എ.ബി. അബ്ദുള്‍ഖാദര്‍, ഫൗസിയാമുജീബ്, എ.എ. മുജീബ് എന്നിവര്‍ സംസാരിച്ചു.