രജിസ്ട്രാറുടെ ഉത്തരവ് അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്നത് -സി.എന്‍. വിജയകൃഷ്ണന്‍

[mbzauthor]

കോഴിക്കോട് : സഹകരണ സംഘങ്ങള്‍ക്കെതിരെ രജിസ്ട്രാര്‍ നടപടിയെടുത്താല്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവ് അടിയന്തരാവസ്ഥയെപ്പോലും നാണിപ്പിക്കുന്നതാണെന്ന് കേരള സഹകരണ ഫെഡറേഷന്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. രജിസ്ട്രാറുടെ സര്‍ക്കുലറിനെതിരെ കേരള ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്കെതിരായ ഉത്തരവുകളെ കോടതിയില്‍ ചോദ്യം ചെയ്യാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. അതിനു കഴിയുന്നില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം ഇല്ലാതാവും. അടിയന്തരാവസ്ഥയില്‍പ്പോലും കോടതിയെ സമീപിക്കുന്നതിനെ ഭരണാധികാരികള്‍ എതിര്‍ത്തിട്ടില്ല. എന്നിട്ടും, ഇവിടെ സഹകരണ രജിസ്ട്രാര്‍ ഭരണഘടനയെയും മൗലികാവകാശങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. മുഴുവന്‍ സഹകാരികളും ഈ നടപടിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തു വരണം – വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.