യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍.

adminmoonam

കേരളത്തിലെ യുവജനങ്ങൾക്ക് കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കെടുക്കാന്‍ ഒരു സുവര്‍ണാവസരം സര്‍ക്കാര്‍ ഒരുക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം മൂലം വീടുകൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനായി ഒട്ടേറെ വോളന്റിയർമാരെ ആവശ്യമുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അതാത് തദ്ദേശ സ്വയംഭരണ / റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനു സ്വന്തമായി സ്മാര്‍ട്ട്‌ ഫോണ്‍ ഉള്ള യുവാക്കളെ ക്ഷണിക്കുന്നു. സന്നദ്ധരായ വോളന്റിയർമാർ അവരുടെ സമ്മതം, താൽപര്യപ്പെടുന്ന പഞ്ചായത്ത്‌, പങ്കെടുക്കുന്ന ദിനങ്ങൾ എന്നിവ രേഖപ്പെടുത്തായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
https://survey.keralarescue.in സർവേയിൽ പങ്കെടുക്കുന്നവർ ഇന്റർനെറ്റ് കണക്ഷനുള്ള സ്മാർട്ട്‌ ഫോണുമായി എത്തേണ്ടതാണ്.മുഖ്യമന്ത്രിയുടെ  ഫേസ്ബുക്ക്‌ പോസ്റ്റിലാണ് ഇക്കാര്യമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News