യുഡിഎഫ് അധികാരത്തിലെത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് രമേശ് ചെന്നിത്തല.

adminmoonam

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തു യുഡിഎഫ് സഹകാരി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകാരികളുടെ പണം അനാവശ്യമായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട സർക്കാരാണിത്. എന്തുവിലകൊടുത്തും യുഡിഎഫ് ഇതിനെ ചെറുക്കും. സഹകരണ മേഖലയിലെ ജനാധിപത്യം യുഡിഎഫ് തിരിച്ചു കൊണ്ടുവരും. മലപ്പുറം ജില്ലാ ബാങ്കിനെതിരായ നടപടികളുമായി മുന്നോട്ടുപോയാൽ യുഡിഎഫ് ശക്തമായി നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News