‘മൂന്നാംവഴി’ സഹകരണ മാസികയുടെ 65 -ാം ലക്കം പുറത്തിറങ്ങി

moonamvazhi

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മൂന്നാംവഴി’ സഹകരണ മാസികയുടെ 65 -ാം ലക്കം ( മാര്‍ച്ച് ലക്കം ) ശനിയാഴ്ച ഇറങ്ങി. വരുമാനമില്ലാത്ത പദ്ധതികള്‍ക്കുള്ള ഫണ്ടിങ്സ്ഥാപനമായി സഹകരണസംഘങ്ങളെ മാറ്റുന്നതും സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ പലിശരഹിത വായ്പയും സേവനപ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതിനിര്‍വഹണവുമെല്ലാം സംഘങ്ങളുടെ മേല്‍ കെട്ടിവെക്കുന്നതും അഭിലഷണീയമല്ലെന്നു ചൂണ്ടിക്കാട്ടി കേരള ബജറ്റിനെ അവലോകനം ചെയ്യുകയാണ് ഇത്തവണത്തെ കവര്‍സ്റ്റോറി ( സഹകരണഫണ്ടില്‍ നോട്ടമിട്ട് ബജറ്റ് – കിരണ്‍ വാസു ). സഹകരണസംഘങ്ങളില്‍ നടപ്പാക്കാനുള്ള പുതിയ പദ്ധതികളൊന്നും കേരള ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികളാവട്ടെ സര്‍ക്കാരിനു മേല്‍നോട്ടപ്പങ്കാളിത്തമല്ലാതെ കാര്യമായ ബാധ്യതകള്‍ ഇല്ലാത്തവയുമാണ്. സാമ്പത്തികസര്‍വേ സഹകരണ മേഖലയ്ക്കു നല്‍കുന്ന പാഠം ( കിരണ്‍ വാസു ), കെയ്ക് പോയി സിറ്റ വരുമ്പോള്‍, സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ നീക്കം ലക്ഷ്യം നേടുന്നു, കേന്ദ്രത്തിന്റെ മാതൃകാ നിയമാവലി രക്ഷകനോ അന്തകനോ ( ഡോ. എം. രാമനുണ്ണി ), സഹകരണസ്ഥാപനങ്ങളില്‍ സര്‍ക്കാരിന്റെ അന്വേഷണം ( ബി.പി. പിള്ളയുടെ ലേഖനപരമ്പരയുടെ ആറാം ഭാഗം ), ആദായനികുതി: അതിസമ്പന്നര്‍ എന്നും പിന്നില്‍ ( പി.ആര്‍. പരമേശ്വരന്‍ ) എന്നീ ലേഖനങ്ങളും ഈ ലക്കത്തിലുണ്ട്.

രണ്ടു പ്രധാന ഫീച്ചറുകളാണ് ഈ ലക്കത്തിന്റെ സവിശേഷത. സഹകരണമേഖലയില്‍ ഒരു പബ്ലിക് സ്‌കൂളും പാരലല്‍ കോളേജും ലോ കോളേജും നടത്തുന്ന തൊടുപുഴ താലൂക്ക് വിദ്യാഭ്യാസ സഹകരണസംഘത്തിന്റെ വിജയകഥയാണു വി.എന്‍. പ്രസന്നന്‍ എഴുതുന്നത്. കര്‍ഷകക്കൂട്ടായ്മയില്‍ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ പച്ചപിടിക്കുന്ന ഫാം ടൂറിസത്തെക്കുറിച്ചുള്ള യു.പി. അബ്ദുള്‍ മജീദിന്റെ ഫീച്ചറാണു രണ്ടാമത്തെ ത്. ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മയില്‍ സഹകരണ ഡ്രൈവിങ് സ്‌കൂള്‍, ബാലുശ്ശേരി സഹകരണ കോളേജ് കൂടുതല്‍ കോഴ്സുമായി സ്വന്തം കെട്ടിടത്തിലേക്ക്, സുവര്‍ണശോഭയില്‍ തിളങ്ങുന്നു കാംപ്കോ ( ഇന്ദ്രജിത് ), പത്തു ശാഖയുമായി കണ്ണൂര്‍ ടൗണ്‍ ബാങ്ക് മുന്നോട്ട്, കള്ള് അളക്കുന്ന സംഘം പാലും അളക്കുന്നു ( നാസര്‍ വലിയേടത്ത് ), ക്ഷീരശുദ്ധം മാധവചരിതം ( അനില്‍ വള്ളിക്കാട് ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ മനോഹരമായ അച്ചടി.

 

Leave a Reply

Your email address will not be published.