മൂന്നാംവഴിയുടെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു
സഹകരണ എക്‌സ്‌പോയിലെ മൂന്നാംവഴി സഹകരണ മാസികയുടെ സ്റ്റാൾ പാർവതി.ആർ. നായർ (ജോയിന്റ് രജിസ്ട്രാർ (SC/ST, RCS), വനിതാ ഫെഡ് എം.ഡി,കേരള സ്റ്റേറ്റ് അഗ്രികൾച്ചറൽ & റൂറൽ ഡവലപ്മെന്റ് ബാങ്ക് എം.ഡി) ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി കൊച്ചി മറൈന്‍ഡ്രൈവിൽ ഏപ്രില്‍ 22 മുതല്‍ 30 വരെയാണ് എക്സ്പോ നടക്കുന്നത്. സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും എക്സ്പോയില്‍ നടക്കും.
വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, സഹകരണ മേഖലയിലെ കാലിക പ്രസക്തിയുള്ള സംഭവവികാസങ്ങളും പൊതുപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ്, പൊതുജനങ്ങള്‍ക്കായി ദിവസവും സാംസ്‌കാരിക പരിപാടികള്‍, പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയും എക്‌സ്‌പോയിൽ നടക്കും.
ഈ പരിപാടികളെല്ലാം മൂന്നാംവഴിയുടെ യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്.
YouTube link: https://youtube.com/@Moonamvazhi