മൂടാടി സഹകരണ ബാങ്കിന്റെ മൂന്നാമത്തെ ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത്തെ ശാഖ പ്രവര്‍ത്തനം തുടങ്ങി. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമ പഞ്ചാ പ്രസിഡണ്ട് സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.പി.ബിനേഷ് റിപ്പേര്‍ട്ട് അവതരിപ്പിച്ചു. അഫറുദ്ദീനില്‍ നിന്നും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ ആദ്യ സ്ഥിരനിക്ഷേപം ഏറ്റുവാങ്ങി. പുളിയോത്ത് ഷിജിലയില്‍ നിന്നും സഹകരണ സംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.

ലോക്കര്‍ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി..ശിവാനന്ദന്‍ നിര്‍വഹിച്ചു. കുടുംബശ്രി ലിങ്കേജ് വായ്പാവിതരണം ലത കെ.പി. നിര്‍വഹിച്ചു. ചിത്രവിജയന്‍, സുനിത, ലതിക, കെ.സത്യന്‍, വി.പി.ഭാസ്‌ക്കരന്‍, സന്തോഷ് കുന്നുമ്മല്‍, പി.എം.പി.നടേരി, രജീഷ് മാണിക്കോത്ത്, ബാലകൃഷ്ണന്‍ നെല്ലിമഠത്തില്‍, ശ്രീനിവാസന്‍ കിഴക്കേടുത്ത് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് എ.വി.ബാലന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News