മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്ക് 42 ലക്ഷം രൂപ സംഭാവന നൽകി.
മുഖ്യമന്ത്രിയുട ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്ക് 42 ലക്ഷം രൂപ സംഭാവന നൽകി.ബേങ്കിന്റെ വക സംഭാവനയായി 25 ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശംബളം, പ്രസിഡണ്ടിന്റെ ഓണറേറിയം, ഭരണ സമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവ ഉൾപ്പടെ 17 ലക്ഷം രൂപയും ചേർത്ത് 42 ലക്ഷം രൂപയുടെ ചെക്ക് ബേങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ പാലക്കാട് പ്ലാനിംഗ് അസി. രജിസ്ട്രാർ ഹരിപ്രസാദിന് കൈമാറി. മണ്ണാർക്കാട് സഹ.സംഘം അസി. രജിസ്ട്രാർ സാബു ഇൻസ്പെക്ടർമാരായ ലത്തീഫ് സുനിൽ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.