മുക്കം സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും സംഭാരം വിതരണം ചെയ്ത് മുക്കം സഹകരണ ബാങ്ക്.

adminmoonam

കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മുക്കം പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും ലോക് ഡൌൺ കഴിയുന്നതുവരെ സംഭാരം നൽകി കോഴിക്കോട് മുക്കം സർവ്വീസ് സഹകരണ ബാങ്ക് മാതൃകയായി. ബാങ്ക് പ്രസിഡണ്ട് പി.ടി. ബാലൻ മുക്കം സർക്കിൾ ഇൻസ്പെക്ടർ ബി.കെ. ബിജുവിന് നൽകി വിതരണഉദ്ഘാടനം നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ. ഷറഫുദ്ദീൻ, ഭരണസമിതി അംഗങ്ങളായ എ.എം. അബ്ദുള്ള, ഒ.കെ. ബൈജു, പി.യു.സഹീർ, എം. കെ.മുനീർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് കെ.ബദറുസ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News