മിൽമ എറണാകുളം മേഖലാ യൂണിയൻ യുഡിഫ്‌ ന് വിജയം. മലബാർ മേഖലാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ഏഴിന്.

adminmoonam

മിൽമയുടെ ഭരണം പിടിക്കാൻ ഓർഡിനൻസ് ഇറക്കിയതിനുശേഷം നടന്ന ആദ്യ വോട്ടെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി. മേഖല യൂണിയനുകളിലെ വോട്ടെടുപ്പിന് ജില്ലകൾ തിരിച്ച് വോട്ടവകാശം പരിമിതപ്പെടുത്തി ഓഡിനൻസ് ഇറക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ എറണാകുളം മേഖലാ ക്ഷീരോൽപാദക യൂണിയനു കീഴിൽ നാലു ജില്ലകളിൽ ഉള്ള 16 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ക്ഷീരവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. തൃശ്ശൂരിൽ നിന്നും നിലവിലെ മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ 110 വോട്ട് നേടി വിജയിച്ചു. മേഖല ചെയർമാൻ തെരഞ്ഞെടുപ്പ് 23 രാവിലെ നടക്കും.

മലബാർ മേഖലയുടെ നോമിനേഷൻ നൽകാനുള്ള അവസാന ദിവസം നാളെയാണ്. ഫെബ്രുവരി ഏഴിനാണ് മലബാർ മേഖലയുടെ തിരഞ്ഞെടുപ്പ്. ജില്ലതിരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിയതോടെ മലബാർ മേഖലയിൽ ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയുണ്ട്. മുൻ ചെയർമാനായിരുന്ന ഗോപാലക്കുറുപ്പിന് ഇത്തവണ മത്സരിക്കാൻ സാധിക്കില്ല. വയനാട് നിന്നും ഒരു സീറ്റ് മാത്രമേയുള്ളൂ. ഇത് സംവരണ സീറ്റ് ആകുകയും ചെയ്തു. തിരുവനന്തപുരം മേഖലാ തിരഞ്ഞെടുപ്പ് ഓഗസ്റ്റിലാണ്. നിലവിലെ മിൽമ ചെയർമാൻ തൃശ്ശൂരിൽ നിന്നും വിജയിച്ചതോടെ ഇനിയുള്ള നാലുവർഷവും ചെയർമാനായി അദ്ദേഹത്തിന് തുടരാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News