മിൽമയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്നും മാറി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ കെ. രാജു.

[mbzauthor]

മിൽമയുടെ പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാൽ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്നത് പ്രഖ്യാപിത നയമാണ്. അതിലേക്ക് നമ്മൾ അടുക്കുകയാണ്. മിൽമയുടെ പ്രസക്തി നാൾക്കുനാൾ വർധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോർ സെന്റനറി ഹാളിൽ “ദേശീയ ക്ഷീര ദിനം” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വക്കേറ്റ് വി. എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

മുൻ മന്ത്രിയായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ തൃശൂർ മിൽക്ക് സപ്ലൈസ് യൂണിയൻ മിൽമയിൽ ലയിക്കാൻ തീരുമാനിച്ചതോടെയാണ് മിൽമ എന്ന പ്രസ്ഥാനത്തിന് അടിത്തറ ഉണ്ടായതെന്ന് മുൻചെയർമാൻ പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. മുൻ ചെയർമാന്മാരായ പ്രയാർ ഗോപാലകൃഷ്ണനെയും പി.ടി.ഗോപാലക്കുറുപ്പ് നെയും ചടങ്ങിൽ ആദരിച്ചു.

ചെയർമാൻ പി. എ.ബാലൻ മാസ്റ്റർ, 3 മേഖല യൂണിയൻ ചെയർമാൻമാർ എന്നിവർ സംസാരിച്ചു. ഡോക്ടർ വർഗീസ് കുര്യന്റെ ജന്മദിനമായ നവംബർ 26നാണു രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിക്കുന്നത്. വർഗീസ് കുര്യന്റെ സഹപ്രവർത്തകനായിരുന്ന പ്രൊഫസർ മുകുന്ദദാസ് അനുസ്മരണ പ്രഭാഷണം നടത്തി.

[mbzshare]

Leave a Reply

Your email address will not be published.