മാനന്തവാടി കോ ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ഡിവിഡന്റ് വിതരണം ചെയ്തു
മാനന്തവാടി കോ – ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലെ എ ക്ലാസ്സ് അംഗങ്ങള്‍ക്കുള്ള ഡിവിഡന്റ് വിതരണം ചെയ്തു. മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഹാളില്‍ നടന്ന ചടങ്ങ് കേരള ബാങ്ക് ഡയറക്ടര്‍ പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ടി. അബ്ദുള്‍ റഷീദ്, മാനന്തവാടി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ശാന്ത, സംഘം പ്രസിഡന്റ് കെ.എം. വര്‍ക്കി, മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി.ടി.ബിജു, സംഘം വൈസ് പ്രസിഡന്റ് കെ.പി.ഷിജു, സംഘം സെക്രട്ടറി കെ.ജെ വിനോജ് എന്നിവര്‍ സംസാരിച്ചു. എ ക്ലാസ്സ് അംഗങ്ങളുടെ ഓഹരിയുടെ 10 ശതമാനം നിരക്കില്‍ 13 ലക്ഷം രൂപയോളമാണ് ഡിവിഡന്റ് ഇനത്തില്‍ വിതരണം ചെയ്യുന്നത്.