മാഞ്ഞാലി സഹകരണബാങ്കിന്റെ ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി

moonamvazhi

ഡിയാഗന്‍ വെഞ്ചേഴ്‌സും കൊച്ചി കോര്‍പറേഷനും വിശാലകൊച്ചി വികസന അതോറിട്ടിയും ചേര്‍ന്നു നവംബറില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടത്തുന്ന കാര്‍ബൂട്ട് സെയിലിന്റെ ലോഗോ പ്രകാശനച്ചടങ്ങളില്‍ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ സംരംഭമായ മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സില്‍ ഉത്പാദിപ്പിക്കുന്ന കൂവപ്പൊടി, ചക്കപ്പൊടി, കണ്ണന്‍-ഏത്തക്കായപ്പൊടികള്‍, ചെറുധാന്യപ്പൊടികള്‍ തുടങ്ങി പതിനഞ്ചോളം ഉത്പന്നങ്ങള്‍ അതിഥികള്‍ക്കും മറ്റും പരിചയപ്പെടുത്തി.

ബാങ്ക് പ്രസിഡന്റ് പി.എ. സക്കീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പരിചയപ്പെടുത്തിയത്. ഹൈബി ഈഡന്‍ എം.പി, ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള, നടന്‍ അനൂപ് മേനോന്‍, ഗൗരിനന്ദ, കൊച്ചി മെട്രോ എം.ഡി. ലോക്‌നാഥ് ബെഹ്‌റ, സിനിമാസീരിയല്‍ നടീനടന്‍മാര്‍, വ്‌ളോഗര്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ലോഗോ പ്രകാശനത്തില്‍ പങ്കെടുത്തു. നവംബര്‍ മൂന്നിനാണു കാര്‍ബൂട്ട് സെയില്‍ തുടങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *

Latest News