മലയിടംതുരുത്ത് സഹകരണ ബാങ്ക് പുതിയ ബ്രാഞ്ച് ഉദ്ഘാടനം നാളെ

moonamvazhi

മലയിടംതുരുത്ത് സഹകരണ ബാങ്കിന്റെ പ്ലാറ്റിനംജൂബിലിയുടെയും പുക്കാട്ടുപടിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന പുതിയ ബ്രാഞ്ചിന്റെയും ഉദ്ഘാടനം നാളെ (മെയ് – 25) വൈകിട്ട് 5.30 ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വ്വഹിക്കും. പ്ലാറ്റിനംജൂബിലി ആഘോഷം പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാന്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. കൊച്ചി ഐ ഫൗണ്ടേഷനെ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലിയും സാഹിത്യമേഖലയിലെ പ്രതിഭകളെ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം പുഷ്പ ദാസും ആദരിക്കും. അംഗ സമാശ്വാസ ഫണ്ട് വിതരണം, ലോക്കര്‍ താക്കോല്‍ വിതരണം, എസ്.എസ്.എല്‍.സി അവാര്‍ഡ് വിതരണം എന്നിവയും നടക്കും.

1948 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത് ജൂലൈ 23നാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. മലയിടംതുരുത്തിലെയും സമീപ പ്രദേശങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രംകൂടിയാണിത്. 10,902 അംഗങ്ങളും 95 കോടി നിക്ഷേപവും 68 കോടി വായ്പയുമുള്ള ബാങ്കിന് ഹെഡ് ഓഫീസിനുപുറമെ വിലങ്ങിലും ബ്രാഞ്ചുണ്ട്. നീതി സൂപ്പര്‍മാര്‍ക്കറ്റ്, വെളിച്ചെണ്ണയിലും ഓയിലിലുംമാത്രം തയ്യാറാക്കുന്ന മാല്‍ക്കോഫുഡ്സ്, കര്‍ഷകന്റെ പച്ചക്കറിക്കടയായ കോ–ഓപ് മാര്‍ട്ട്, 25 വര്‍ഷംമുമ്പ് അംഗത്വം എടുത്ത 75 വയസ്സുകഴിഞ്ഞവര്‍ക്ക് 50 ശതമാനം വിലക്കുറവോടെ മരുന്നുകള്‍ നല്‍കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, വളം-കാലിത്തീറ്റ വില്‍പ്പനശാല, കാര്‍ഷികവിപണി, ഇ.എം.എസ് ഓഡിറ്റോറിയം, സി സി വര്‍ഗീസ് സ്മാരക മിനി ഹാള്‍, കണ്‍സ്യൂമര്‍ഫെഡ് ഗോഡൗണ്‍ എന്നിവയും ബാങ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News