മലയാള ഭാഷാ വാരാചരണ ക്വിസ് മത്സരം; ഒന്നാം സ്ഥാനം ഇടുക്കി ജില്ലയ്ക്ക്

moonamvazhi

മലയാള ഭാഷാ വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന സഹകരണ ആഡിറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച സംസ്ഥാനതല ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ഇടുക്കി ജില്ല നേടി. ദേവികുളം അസിസ്റ്റന്റ് ഡയറക്ടര്‍ ആഡിറ്റ് ആഫിസിലെ ജിജി പി. ചെറിയാന്‍, പീരുമേട് അസിസ്റ്റന്റ് ഡയറക്ടര്‍ ആഡിറ്റ് ആഫിസിലെ വിപിന്‍ വി.യു എന്നിവര്‍ ക്വിസ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.

സംസ്ഥാന തലത്തിലുള്ള ഉപന്യാസ മത്സരത്തില്‍ ഉടുമ്പഞ്ചോല അസിന്റന്റ് ഡയറക്ടര്‍ ആഡിറ്റ് ആഫീസിലെ ആശാ പി.വി മൂന്നാം സ്ഥാനം നേടി. ജേതാക്കളായ മൂന്ന് പേരെയും കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് & ആഡിറ്റേഴ്‌സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News