മലപ്പുറം ജില്ല സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് – യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും.
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥികൾക്ക് എതിർ സ്ഥാനാർത്ഥികൾ ഇല്ല. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ഇന്ന് പൂര്‍ത്തിയായതോടെ 18 സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. 19 പേരാണ് ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ഇതില്‍ വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രതിനിധി ഷൈലജ എം നാമനിര്‍ദേശപത്രിക പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ഈ മാസം 25 ന് നടക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പുണ്ടാകില്ല.
മൂന്ന് വനിത, ഒരു പട്ടികജാതി സംവരണം ഉള്‍പ്പടെ 18 പ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്. അഡ്വ. യു.എ ലത്തീഫ് (മഞ്ചേരി സഹകരണ അര്‍ബന്‍ ബാങ്ക്)
പി.ടി അജയമോഹന്‍ (അണ്ടത്തോട് സര്‍വീസ് സഹരണ ബാങ്ക്), ടി.പി അനുരാധ (പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക്), അബ്ദുല്‍ മജീദ് പറവട്ടി (തുവ്വൂര്‍ പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്ക്), എം.പി അബ്ദുറഹിമാന്‍ (പുളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്), ഇ. അബൂബക്കര്‍ (പുല്‍പറ്റ സര്‍വീസ് സഹകരണ ബാങ്ക്), അഷ്‌റഫ് അമ്പലത്തിങ്ങല്‍ (വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക്), അഡ്വ.കെ അസ്ഗറലി (കടന്നമണ്ണ സര്‍വീസ് സഹകരണ ബാങ്ക്), കുട്ടിക്കമ്മു അച്ചമ്പാട്ട് (പരപ്പനങ്ങാടി സര്‍വീസ് ബാങ്ക്), കെ.കബീര്‍ (എടപ്പറ്റ സര്‍വീസ് ബാങ്ക്), ഗോപാല കൃഷ്ണന്‍ (ഒതുക്കുങ്ങല്‍ സര്‍വീസ് ബാങ്ക്), കെ.പി ജുമൈല (മേലാറ്റൂര്‍ സര്‍വീസ് ബാങ്ക്), സി.നസീര്‍ അഹമ്മദ് (തിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ), എം.കെ ബാലകൃഷ്ണന്‍ (നിലമ്പൂര്‍ സര്‍വീസ് ബാങ്ക്), ടി. മരക്കാര്‍ കുട്ടി (ചീക്കോട് സര്‍വീസ് ബാങ്ക്), പി.കെ മുഹമ്മദ് (പെരുവള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), പി.പി യൂസഫലി ചങ്ങരംകുളം സര്‍വീസ് ബാങ്ക്), പി.വിസീനത്ത് (വട്ടംകുളം സര്‍വീസ് ബാങ്ക് ) എന്നിവരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. ഇവര്‍ക്ക് എതിരായി ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാത്തിനാല്‍ എല്ലാവരെയും വിജയികളായി അടുത്ത 25 ന് സഹകരണ ഇലക്്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിക്കും.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 24 നാണ് സഹകരണ ഇലക്്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. 2017 ഏപ്രില്‍ ഒന്നു മുതല്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ്.