മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ നടപടികൾ ഒരാഴ്ചക്കുള്ളിൽ ആരംഭിക്കണമെന്ന് ഹൈക്കോടതി.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ നൽകിയ റിവ്യൂ പെറ്റീഷൻ ഹൈക്കോടതി തള്ളി. ഒരാഴ്ചയ്ക്കുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ റസല്യൂഷൻ എടുത്തശേഷം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ ജസ്റ്റിസ് മുഹമ്മദ് മുസ്തഖ് ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ പുൽപ്പറ്റ സർവീസ് സഹകരണ ബാങ്കും കടന്നമണ്ണ സർവീസ് സഹകരണ ബാങ്കുമാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.ഇതോടെ കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച സർക്കാർ നീക്കങ്ങൾ വീണ്ടും വഴിമുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News