മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള ബാങ്ക് നടപടികൾ നടക്കുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കണമെന്ന സഹകരണ വകുപ്പിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. രണ്ട് വർഷത്തിലേറെയായി അഡ്മിനിസ്ട്രേറ്റർ ഭരണത്തിൽ കഴിയുന്ന ബാങ്കിൽ ഇനിയും തിരഞ്ഞെടുപ്പു നടത്താതെ മുന്നോട്ടുപോകുന്നത് ഉചിതമല്ലെന്ന് ജഡ്ജി മുഹമ്മദ് മുസ്താഖ് പറഞ്ഞു. രണ്ടാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ റസല്യൂഷൻ തയ്യാറാക്കി സഹകരണ ഇലക്ഷൻ കമ്മീഷൻ നൽകാൻ കോടതി ഉത്തരവിട്ടു. മലപ്പുറം ജില്ലയിലെ പുൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണസംഘങ്ങൾക്ക് വേണ്ടി അഡ്വ ജോർജ് പൂന്തോട്ടം ഹാജരായി.