മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും ചുമതലയേറ്റു.ജില്ലയുടെ സമഗ്ര വികസനവും അഭിവൃദ്ധിയും ലക്ഷ്യമെന്ന് പുതിയ പ്രസിഡന്റ്‌.

adminmoonam

സംസ്ഥാനത്തെ ഏക ജില്ലാ സഹകരണ ബാങ്കായ എം.ഡി.സി ബാങ്കിന്റെ പ്രസിഡന്റായി യു.ഡി.എഫിലെ അഷ്‌റഫ് അമ്പലത്തിങ്ങലും വൈസ് പ്രസിഡന്റായി പി.ടി അജയമോഹനും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോഡ് യോഗമാണ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്.
2017 ഏപ്രില്‍ ഒന്നുമുതല്‍ സെപ്തംബര്‍ 25 വരെ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണമാണ് ബാങ്കില്‍ നിലവിലുണ്ടായിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 25 ന് തെരഞ്ഞെടുപ്പ് നടക്കുകയും ഡയറക്ടര്‍ ബോര്‍ഡ് അഡ്മിനസ്‌ട്രേറ്ററില്‍ നിന്ന് അധികാരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
കേരള ബാങ്കില്‍ ലയിക്കേണ്ടെന്ന് ഉറച്ച തീരുമാനമെടുത്തതോടെയാണ് എം.ഡി.സി ബാങ്ക് സംസ്ഥാനത്തെ സ്വതന്ത്രമായി നിലനില്‍ക്കുന്ന ഏക ജില്ലാ സഹകരണ ബാങ്കായത്.

പി.ടി അജയമോഹന്‍, ടി.പി അനുരാധ, അബ്ദുല്‍ മജീദ് പറവട്ടി, എം.പി അബ്ദുറഹിമാന്‍, ഇ. അബൂബക്കര്‍, അഷ്റഫ് അമ്പലത്തിങ്ങല്‍, അഡ്വ.കെ അസ്ഗറലി, കുട്ടിക്കമ്മു അച്ചമ്പാട്ട്, കെ.കബീര്‍, ഗോപാല കൃഷ്ണന്‍, കെ.പി ജുമൈല, സി.നസീര്‍ അഹമ്മദ്, എം.കെ ബാലകൃഷ്ണന്‍, ടി. മരക്കാര്‍ കുട്ടി, പി.കെ മുഹമ്മദ്, പി.പി യൂസഫലി, അഡ്വ. യു.എ ലത്തീഫ്, പി.വിസീനത്ത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി അംഗങ്ങള്‍. ഇനി ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധികളായി രണ്ട് പേരെയും സര്‍ക്കാര്‍ പ്രതിനിധിയായി ഒരാളെയും തെരഞ്ഞെടുക്കാനുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനും വേണ്ടി വായ്പാ പദ്ധതികളും കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കുള്ള പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യമെന്ന് എം.ഡി.സി ബാങ്ക് പ്രസിഡന്റ് അഷ്‌റഫ് അമ്പലത്തിങ്ങലും വൈസ് പ്രസിഡന്റ് പി.ടി അജയമോഹനും വ്യക്തമാക്കി.സഹകരണ മേഖലയിലെ തങ്ങളുടെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ജനോപകരാപ്രദമായ രീതിയില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിനും ബാങ്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരാനും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും ഇരുവരും വ്യക്തമാക്കി. എം.ഡി.സി ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ അഷ്‌റഫ് അമ്പായത്തിങ്ങല്‍ നിലവില്‍ വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. മുസ്്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

Latest News