മലപ്പുറം ജില്ലാ ബാങ്ക് – സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരമൊരുക്കണമെന്നാവശ്യവുമായി ആർബിഐ ഡയറക്ടറെ കാണാൻ യുഡിഎഫ് തീരുമാനം.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ യുഡിഎഫ് നേതൃത്വം തിങ്കളാഴ്ച തിരുവന്തപുരത്തെ ആർബിഐ ഡയറക്ടറെ കാണും. മലപ്പുറത്തെ 22 പ്രാഥമിക സഹകരണ സംഘങ്ങൾ തങ്ങളെ കേരള ബാങ്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുന്നയിച് കോടതിയിൽ പോയ സാഹചര്യത്തിലാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞ സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഡയറക്ടറെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ സഹകാരികൾ രണ്ടുതവണ പൊതുയോഗത്തിൽ കേരള ബാങ്കിൽ ലയിക്കാനുള്ള തീരുമാനത്തെ എതിർത്തു തോൽപ്പിച്ചതാണ്. റിസർവ് ബാങ്കിന്റെ നിലപാടുകളും തീരുമാനങ്ങളും നയങ്ങളും എല്ലാ കാര്യങ്ങളിലും ഒരുപോലെ ഉറപ്പാക്കണമെന്ന് യുഡിഎഫ് നേതൃത്വം റിസർവ്ബാങ്ക് ഡയറക്ടറുടെ മുന്നിൽ ഉന്നയിക്കും. ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പാക്കാൻ ആർബിഐ തയ്യാറാകണമെന്ന് സംഘം ആവശ്യപ്പെടും. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ആവശ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

Latest News