മലപ്പുറം ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് നേതൃത്വം.
മലപ്പുറം ജില്ലയിലെ യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങളിൽ ഉയർന്ന ഗ്രേഡ് ഉള്ള സംഘങ്ങൾ ഒരു ലക്ഷം രൂപ വീതവും ക്ലാസ് – 2, ക്ലാസ് -3 വിഭാഗത്തിൽപ്പെട്ട സംഘങ്ങൾ അര ലക്ഷം രൂപ വീതവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് മലപ്പുറം യുഡിഎഫ് ജില്ലാ നേതൃത്വം യുഡിഎഫ് ഭരിക്കുന്ന സഹകരണസംഘങ്ങൾക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ചില അസിസ്റ്റന്റ് രജിസ്റ്റർമാർ 25ഉം 15ഉം ലക്ഷം വീതം നൽകണമെന്ന് നിർദ്ദേശിച്ച സാഹചര്യത്തിലാണ് യുഡിഎഫ് നേതൃത്വം ഭരണസമിതികൾക്ക് നിർദ്ദേശം നൽകിയത്. യുഡിഎഫ് യോഗം ചേർന്നാണ് ഈ തീരുമാനമെടുത്തത്. ഇതിനുപുറമെ പ്രാദേശിക സഹകരണസംഘങ്ങൾ തദ്ദേശസ്ഥാപനങ്ങളുമായും സന്നദ്ധ സംഘടനകളുമായും രജിസ്ട്രേഡ് ക്ലബ്ബുമായും സഹകരിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തീരുമാനിച്ചതായി യുഡിഎഫ് ചെയർമാൻ പി.ടി. അജയ് മോഹനും കൺവീനർ അഡ്വക്കേറ്റ് യു.എ. ലത്തീഫും പറഞ്ഞു.