മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നബാർഡിന്റെ വായ്പ ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് എം.ഡി.സി ബാങ്ക് അഡ്മിനിസ്ട്രേറ്റർ.
മലപ്പുറം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നബാർഡിന്റെ1500കോടി രൂപയുടെ വായ്പ ലഭ്യമാക്കാൻ ശ്രമം നടത്തുമെന്ന് മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്ററും ജില്ലാ ജോയിന്റ് രജിസ്ട്രാറുമായ മുഹമ്മദ് അഷ്റഫ് പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ മെമ്പർമാർക്ക് വായ്പ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സഹകരണ ബാങ്കിൽ നിന്നോ നബാർഡിൽ നിന്നോ വായ്പ ലഭ്യമാകുന്ന പക്ഷം മലപ്പുറം ജില്ലയിലെ സംഘങ്ങൾക്ക് നൽകുന്നതിന് ജില്ലാ ബാങ്ക് തയ്യാറാണെന്ന് എം.ഡി.സി. ബാങ്ക് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ അഡ്മിനിസ്ട്രേറ്ററെയും ഉദ്യോഗസ്ഥരെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബാങ്ക് അധികൃതർ വാർത്താകുറിപ്പിൽ പറഞ്ഞു. കോവിഡ്ന്റെ പശ്ചാത്തലത്തിൽ നബാർഡ് അനുവദിക്കുന്ന വായ്പ സംസ്ഥാന സഹകരണ ബാങ്കിൽ മാത്രമാണ് അനുവദിച്ചത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് നബാർഡ് അനുവദിച്ചിട്ടില്ല. ഈ സ്കീമിന് പ്രത്യേകമായി അപേക്ഷ നൽകേണ്ട ആവശ്യമില്ലാത്തതും ഇതിലേക്കായി പ്രത്യേക അപേക്ഷ സമർപ്പിക്കണം എന്ന് യാതൊരു നിർദേശവും നബാർഡിൽ നിന്നോ സംസ്ഥാന സഹകരണ ബാങ്കിൽ നിന്നോ മലപ്പുറം ജില്ലാ ബാങ്കിന് ലഭിച്ചിട്ടില്ലെന്നും ബാങ്ക് ജനറൽ മാനേജർ വാർത്താക്കുറിപ്പിൽ പറഞ്ഞു.