മണക്കാട് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ ക്യാമ്പയിനും നടത്തി
മണക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് സഹകാരി സംഗമവും നിക്ഷേപ ക്യാമ്പയിനും നടത്തി. കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ബിനോയ്.ബി അധ്യക്ഷത വഹിച്ചു. ക്യാമ്പയിനിന്റെ ആദ്യ ദിനത്തില്‍ 1.25 കോടി രൂപ സമാഹരിച്ചു.
നിക്ഷേപ ക്യാമ്പയിനിന്റ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജും പുതിയ നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ അസി.രജിസ്ട്രാര്‍ വി.എന്‍. ഗീതയും നിര്‍വ്വഹിച്ചു. മുന്‍ പ്രസിഡന്റ് ടി.ആര്‍. സോമന്‍ മുഖ്യപ്രഭാഷണം നടത്തി. പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ ദീപക്, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, നീനു പ്രശാന്ത്, ജീന അനില്‍, പി.എസ്. ജേക്കബ്ബ്, എം.മധു, ഓമന ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ഭരണ സമിതിയംഗം വി.ബി. ദിലീപ് കുമാര്‍ സ്വാഗതവും സെക്രട്ടറി നിര്‍മ്മല്‍ ഷാജി നന്ദിയും പറഞ്ഞു. നവംബര്‍ 30 വരെയാണ് നിക്ഷേപ ക്യാമ്പയിന്‍.