മടക്കിമല സഹകരണ ബാങ്കിന്റെ കീഴിലുള്ളനീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
മടക്കിമല സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള മുട്ടില്‍ ബ്രാഞ്ച്‌നോട് ചേര്‍ന്നുളള നവീകരിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. അഡ്വ: ടി. സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ:എം.ഡി. വെങ്കിടസുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
എന്‍.കെ.റഷീദ്, പി. സജീവന്‍, ചന്ദ്രിക കൃഷ്ണന്‍, ആയിഷ ബി, അഷ്‌റഫ് കൊട്ടാരം,എം. കെ ആലി, ത്രേസ്യാമ്മ, താഹിറ പി. കെ, കെ പത്മനാഭന്‍, പി.എസ്. മാണി, ശോഭനകുമാരി, സുന്ദര്‍രാജന്‍, ശശി പന്നകുഴി, നീലക്കണ്ടി സലാം, വി. കെ. ഗോപി. എം.അലി എന്നിവര്‍ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി പി. ശ്രീഹരി സ്വാഗതവും ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.