മക്കരപ്പറമ്പ് സഹകരണ ബാങ്ക് പച്ചക്കറിത്തോട്ടത്തിന് തുടക്കം കുറിച്ചു

Deepthi Vipin lal

മലപ്പുറം മക്കരപ്പറമ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മാതൃകാ പച്ചക്കറിത്തോട്ടം മഞ്ഞളാംകുഴി അലി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രണ്ട് ഏക്കര്‍ തരിശ് സ്ഥലത്ത് അതി നൂതന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഡ്രിപ്പ് ഇറിഗേഷന്‍ സജ്ജീകരണത്തിലാണ് കൃഷിത്തോട്ടം ഒരുക്കിയിട്ടുള്ളത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിളവെടുപ്പ് നടത്താന്‍ കഴിയുമെന്നും കാര്‍ഷിക വായ്പ ആവശ്യമുളളവര്‍ക്ക് 3 ലക്ഷം രൂപ വരേ പലിശ സബ്‌സിഡിയില്‍ വായ്പ നല്‍കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

ഭരണ സമിതി അംഗങ്ങളായ അഡ്വ. ശമീര്‍ കോപ്പിലാന്‍, സി.നസീം, അല്ലൂര്‍ മരക്കാര്‍, കെ.ഷൗക്കത്തലി, പി.ഷെരീഫ്, എ.ടി.കൃഷ്ണന്‍, വി.ബുഷ്റ, പി.പി.പ്രിയ, കര്‍ഷക അവാര്‍ഡ് ജേതാക്കളായ അമീര്‍ ബാബു കരിഞ്ചാപ്പാടി, കെ.പി. മൊയ്തീന്‍ അസി.സെക്രട്ടറി സി.എച്ച്.മുഹമ്മദ് മുസ്തഫ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News