മക്കരപ്പറമ്പ് ബാങ്ക് കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങായി
സഹകരണ വകുപ്പ് കോവിഡ് മഹാമാരിയില്‍ കപ്പ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ആവിഷ്‌കരിച്ച കപ്പ ചലഞ്ചില്‍ മക്കരപ്പറമ്പ് കൃഷിഭവന്‍ മുഖേന മലപ്പുറം മക്കരപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പങ്കാളിയായി.
ബാങ്കിന്റെ പരിസരത്ത് നടന്ന ചടങ്ങില്‍ ബാങ്ക് സെക്രട്ടറി ഹനിഫ പെരിഞ്ചീരി കപ്പ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് അസി.സെക്രട്ടറി സി.എച്ച് മുസ്തഫ, ചീഫ് അക്കൗണ്ടന്റ് ടി.പാത്തുമ്മ, മാനേജമാരായ പി. ഷാഹിന, യു.എ.ജലില്‍, ഗഫൂര്‍ പരി , സി. കദീജ, കെ. അഷറഫ് എന്നിവര്‍ പങ്കെടുത്തു.