ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതി തുടങ്ങി

Deepthi Vipin lal

സഹകരണ വകുപ്പിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതിയുടെ ജില്ലാതല ഉദഘാടനം എറണാകുളം ജില്ല സഹകരണ ജോ: രജിസ്ട്രാര്‍ കെ.സജീവ് നിര്‍വ്വഹിച്ചു.

വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ബാങ്കിലെ അംഗവും ഭിന്നശേഷിക്കാരനുമായ വാക്കാട്ടു പാറമ്പില്‍ വി.എ.അബുബക്കറിന് പെട്ടിക്കട ആരംഭിക്കുന്നതിന് 75000/ രൂപയുടെ വായ്പ നല്‍കി. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, ഭരണ സമിതി അംഗങ്ങളായ എസ്.മോഹന്‍ദാസ്, കെ.ടി. ഫസീര്‍ഖാന്‍, സെക്രട്ടറി എം.എന്‍.ലാജി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News