ഭാഗികമായി കാഴ്ചവൈകല്യമുള്ളവരെ സഹകരണ സ്ഥാപനങ്ങളിൽ നിയമിക്കാമെന്ന് സഹകരണ സംഘം രജിസ്ട്രാർ.

adminmoonam

സഹകരണ സ്ഥാപനങ്ങളിൽ ഭാഗികമായി കാഴ്ച വൈകല്യം ഉള്ളവരെ ക്ലാർക്ക്, ടൈപ്പിസ്റ്റ്, പ്യൂൺ/ അറ്റൻഡർ തസ്തികകളിൽ നിയമിക്കാവുന്നതാണെന്ന് സഹകരണ സംഘം രജിസ്ട്രാർ സർക്കുലറിലൂടെ അറിയിച്ചു. സഹകരണ സ്ഥാപനങ്ങളിൽ കാഴ്ച വൈകല്യം ഉള്ളവർ, ശ്രവണ വൈകല്യം ഉള്ളവർ, ചലന വൈകല്യം ഉള്ളവർ എന്ന മുൻഗണനാക്രമത്തിൽ1:1:1 എന്ന അനുപാതത്തിൽ മൂന്ന് ശതമാനം സംവരണം പാലിച്ച് നിയമനം നടത്തിയിരുന്നു. എന്നാൽ ഭാഗികമായി കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് നിയമം നൽകാവുന്ന അനുയോജ്യമായ തസ്തികകളെ സംബന്ധിച്ച് വ്യക്തത ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ആണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News