ബേബിരാജ് സ്മാരക പുസ്‌ക്കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന് സമ്മാനിച്ചു
മലപ്പുറം 2023 ലെ മാരാത്തയില്‍ ബേബിരാജ് സ്മാരക പുരസ്‌ക്കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന് സമ്മാനിച്ചു. വള്ളിക്കുന്നില്‍ നടന്ന ബേബിരാജ് സ്മാരക ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ പുരസാകാരം കൈമാറി. ചടങ്ങില്‍ ചെയര്‍മാന്‍ എം.മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. പ്രൊഫ: എം.എന്‍. കാരശ്ശേരി മുഖ്യ പ്രഭാഷണവും മുന്‍ പി.എസ്.സി. മെമ്പര്‍ കൃഷ്ണന്‍ കരങ്ങാട് ബേബിരാജ് അനുസ്മരണവും നടത്തി.
അമേയമോള്‍ ചികിത്സാ നിധിയിലേയ്ക്ക് ട്രസ്റ്റിന്റെ ധനസഹായവും വള്ളിക്കുന്ന്, തേഞ്ഞിപ്പലം, ചേലേമ്പ്ര പഞ്ചായത്തുകളിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനവും പ്രൊ എം.എന്‍. കാരശ്ശേരി സമ്മാനിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാക്കളായ ഇ. നീലകണ്ഠന്‍ നമ്പൂതിരി, വി.കെ. ശശിഭൂഷണ്‍ എന്നിവര്‍ സംസാരിച്ചു. സക്രെട്ടറി ടി.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.കൃഷ്ണന്‍ സ്വാഗതവും കെ.രഘുനാഥ് നന്ദിയു പറഞ്ഞു.