ബി. ആർ ആക്ട് ഓർഡിനൻസ് സംബന്ധിച്ച് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ശിവദാസ് ചിറ്റൂരിന്റെ ലേഖനം ഇന്നുമുതൽ.
ബാങ്കിംഗ് റെഗുലേഷൻ ആക്ട് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളും അവ്യക്തതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമത്തെ സംബന്ധിച്ചും നിയമ ഭേദഗതിയെ സംബന്ധിച്ചും മൂന്നാംവഴി പ്രേക്ഷകരുമായി സംവദിക്കുകയാണ് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശിവദാസ് ചേറ്റൂർ… ഇന്നുമുതൽ ഇത് സംബന്ധിച്ച ലേഖനം എല്ലാദിവസവും ഉണ്ടാകും.
ഇംഗ്ലീഷ് വാചകത്തിൽ ഒരു കോമയ്ക്ക് ഒരാളെ കൊല്ലാനോ രക്ഷിക്കാനോ കഴിയും- ഇത് നമ്മളൊക്കെ കേട്ടിരിക്കും. “Hang him, not let him go” എന്ന് വെച്ചാൽ, ആ വ്യക്തിയെ തൂക്കിക്കൊല്ലുകയേ നിർവാഹമുള്ളൂ. എന്നാൽ ഇതുതന്നെ ഈ തരത്തിൽ- “Hang him not, let him go”- എഴുതിയാൽ, ആ വ്യക്തിയെ തൂക്കി ക്കൊല്ലരുത് എന്നാവും അർത്ഥം. ഇപ്രകാരം, ഒരു കോമയ്ക്ക് ഒരാളെ രക്ഷിക്കാൻ കഴിയും.
ഒരു സെമികോളന് (semicolon -അർദ്ധവിരാമചിഹ്നം) PACS-നെ രക്ഷിക്കാൻ ആവുമോ എന്ന് നമുക്ക് നോക്കാം. ജൂൺ 26 -ന് ഇന്ത്യൻ പ്രസിഡന്റ് “BANKING REGULATION (AMENDMENT) ORDINANCE 2020” എന്ന പേരിൽ ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചു. ദൂരവ്യാപകമായ മാറ്റങ്ങൾ (നല്ലതിനോ നാശത്തിനോ), പ്രത്യേകിച്ച് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ (PACS-എന്ന് ചുരുക്കപ്പേര്) ബാധിക്കുന്നവ അതിലുണ്ട്. മേൽപ്പറഞ്ഞ ഓർഡിനൻസ് വഴി മാറ്റിയ Banking Regulation Act 1949ലെ സെക്ഷൻ 3-ൽ ഉപയോഗിച്ച ഒരു അർദ്ധവിരാമ ചിഹ്നത്തെപ്പറ്റി ഇപ്പോൾ ഒരു വിവാദം ഉയർന്നുവരുന്നുണ്ട്.
ഇപ്പോഴത്തെ നിലയിൽ (26-06-2020 മുതൽ പ്രാബല്യത്തിലുള്ളത്) സെക്ഷൻ 3 എന്താണെന്ന് ആദ്യം ഇംഗ്ലീഷ് ലും പിന്നെ മലയാളത്തിലും താഴെ കൊടുക്കുന്നു:
[“Notwithstanding anything contained in the National Bank for Agriculture and Rural development Act 1981, this Act shall not apply to-
a) Primary Agricultural Credit Society ; or
b) A cooperative society whose primary object and principal business is providing long term finance for agricultural development,
If such society does not use as part of its name, or in connection with its business, the words ‘bank’ ‘banker’ or ‘banking’ and does not act as drawee of cheques”]
‘National Bank for Agriculture and Rural development Act 1981’ ൽ അടങ്ങിയിരിക്കുന്നത് എന്തുമാകട്ടെ, ഈ നിയമം:
a) പ്രാഥമിക കാർഷിക വായ്പാ സംഘത്തിനോ ; അഥവാ
b) കാർഷികവികസനത്തിന് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികസഹായം നൽകൽ മുഖ്യലക്ഷ്യമായും പ്രധാന ബിസിനസ്സായും എടുത്തിട്ടുള്ള ഒരു സഹകരണസംഘത്തിനോ
അത്തരം സംഘം അതിന്റെ പേരിന്റെ ഭാഗമായോ, അതിന്റെ ബിസിനസ്സിന്റെ ഭാഗമായോ, ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്നീ പേരുകൾ ഉപയോഗിക്കാതിരിക്കുകയോ, ചെക്കുകളുടെ ‘ഡ്രോയീ’ (സ്വീകർത്താവ്) ആയി പ്രവർത്തിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ- ബാധകമല്ല.
Clause (a) സംഘം, അതായത് PACS.-ന് അല്ലാതെ, clause (b) സംഘത്തിന് മാത്രമാണ് ‘ബാങ്ക്’, ‘ബാങ്കർ’, ‘ബാങ്കിങ്’ എന്നീ പേരുകൾ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകൾ/ നിയന്ത്രണങ്ങൾ എന്ന് അർത്ഥം വരത്തക്കവിധത്തിൽ ഉപവിഭാഗം (a) സംഘത്തെ -അതായത് PACSനെ clause (b) യിൽ നിന്നും വേർതിരിച്ചുപറയുന്ന തരത്തിലാണോ ഈ അർദ്ധവിരാമം എന്നതാണ് പ്രശ്നം.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, ‘ചിഹ്ന (punctuation)ങ്ങളെ ക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. അർദ്ധവിരാമം ഒരു ചിഹ്നമാണ്.
വ്യാകരണത്തിനു പരമപ്രാധാന്യം കൊടുത്തുകൊണ്ട് നിയമങ്ങൾ എഴുതിക്കുക എന്ന രീതി അക്കാലത്ത് ഇല്ലാതിരുന്നതിനാൽ ഇംഗ്ലണ്ടിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കോടതികൾ നിയമം വ്യാഖ്യാനിക്കുമ്പോൾ ചിഹ്നത്തിന്റെ കാര്യത്തിൽ ഒട്ടും തന്നെ ശ്രദ്ധിച്ചിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെത്തിയപ്പോഴും സ്ഥിതികൾ ഏറെയൊന്നും മെച്ചപ്പെട്ടില്ല. IRC v Hinchy (1960) 1 ALL ER 505(HL) എന്ന വിധിയിൽ നടത്തിയ നിരീക്ഷണങ്ങൾ കാണുക. Lord Hobhouse പറഞ്ഞു: ” നിയമനിർമാണത്തിന്റെ ചെയ്തികൾ വിലയിരുത്തുന്നതിനായി ചിഹ്നങ്ങളെ ആശ്രയിക്കുന്നത് തെറ്റാണ്.” Maharani of Burdwan v A.K.Dasi ILR 14 Cal 375 (PC) എന്ന കേസിലും സമാനമായ അഭിപ്രായം തന്നെ കോടതി പറഞ്ഞു
8. ഫ്രാൻസിസ് ബെന്നിയൻ ( നിയമ വ്യഖ്യാനത്തെ കുറിച്ച പുസ്തകം എഴുതിയ വിശ്വവിഖ്യാതൻ ) പറയുന്നു: ചിഹ്നം എന്നത് അർത്ഥം ഉണ്ടാക്കാനുള്ള സംവിധാന മല്ല; മറിച്ച്, അർത്ഥം വ്യക്തമാക്കാനുള്ളതാണ്. കൃത്യമായി നിയമങ്ങൾ തയ്യാറാക്കുന്നതിനുള്ള ഘടകമെന്ന നിലയ്ക്ക് ആധുനിക നിയമങ്ങളിൽ ചിഹ്നങ്ങൾ കൃത്യമായി ഉപയോഗിക്കപ്പെടുകയോ അവ വിദഗ്ധരുടെ മേൽനോട്ടത്തിൽ എഴുതിക്കുകയോ ആണ് ചെയ്യുന്നത്.
Houston v Burns (1918) AC 337 കേസിൽ ഇങ്ങനെ പറയുന്നു: “ചിഹ്നങ്ങൾ എന്നത് ഇംഗ്ലീഷ് വാക്യരചനയുടെ യുക്തിസഹജമായ ഭാഗമാണെന്നു മാത്രമല്ല, ചിലപ്പോഴൊക്കെ വളരെ പ്രസക്തമായ രീതിയിൽ പ്രയോഗിക്കപ്പെടുകയും ചെയ്യാറുണ്ട്. മറ്റു തരത്തിലുള്ള എഴുത്തുകളിൽ ചിഹ്നങ്ങൾക്ക് നൽകുന്ന തരത്തിലുള്ള പ്രാധാന്യം നിയമസംബന്ധിയായ എഴുത്തുകൾക്കും നൽകാത്തതിന് ഞാൻ ഒരു കാരണവും കാണുന്നില്ല. “
ഇന്ത്യയിലും നിയമങ്ങളുടെ കാര്യത്തിൽ ഇംഗ്ലണ്ടിന്റേതിനു സമാനമായിരുന്നു; പഴയ കാലത്ത് കോടതികൾ ചിഹ്നത്തിന്റെ കാര്യത്തിൽ അത്ര വലിയ പ്രാധാന്യം കല്പിച്ചതുമില്ല. ജസ്‌റ്റീസ് മുഖർജി Aswinikumar Ghose v Arabinda Bose AIR 1952 SC 360 കേസിൽ ഇങ്ങനെ പറഞ്ഞു:
ഒരു നിയമത്തിന്റെ നിര്മാണപ്രക്രിയയിൽ, ചിഹ്നങ്ങൾ എന്നത് ചെറിയ ഒരു ഘടകം മാത്രമാണ്. തന്നെയുമല്ല, അത് ഒരിടത്തും നിയമത്തിന്റെ ഭാഗമാവുന്നില്ലെന്നുള്ള യാഥാസ്ഥിതിക കാഴ്ച്ചപ്പാടിനെ അപൂർണമായ ബാധ്യതയായി കണക്കാക്കണമെന്നു വന്നാൽപ്പോലും, വാക്കുകളുടെ അർത്ഥം അത് നിയമം എഴുതപ്പെട്ടപ്പോൾ ഉദ്ദേശിച്ചിരുന്ന സന്ദർഭത്തിലുണ്ടായിരുന്നതാവണമെന്ന് കണക്കാക്കുകയാണെങ്കിലും ആ നിയമത്തിന്റെ തനതായ അർത്ഥത്തെ ബാധിക്കുന്നത് അനുവദനീയമല്ല.
ജസ്റ്റിസ് മുഖർജിയുടെ അഭിപ്രായം ഇംഗ്ലീഷിൽ താഴെ കൊടുക്കുന്നു
(“ punctuation is after all a minor element in the construction of a statute, and even if the orthodox view that it forms no part of the statute is to be regarded as of imperfect obligation and it can be looked at as contemporanea expositio, it is clear that it cannot be allowed to control the plain meaning of a text”.
തുടരും…………………………………..
SIVADAS CHETTOOR: 9447137057