ബാലഭാസ്ക്കറിന്റെ സ്മരണക്കായി പുരസ്ക്കാരം
അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഓർമക്കായി എം.വി.ആർ കാൻസർ സെന്റർ പുരസ്ക്കാരം ഏർപ്പെടുത്തി.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ വയലിനിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർഥിക്കാണ് പുരസ്കാരം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.2027 വരെയുള്ള കാലയളവിലേക്കാണ് അവാർഡ് ഏർപ്പെടുത്തിയത്.
എം.വി.ആർ കാൻസർ സെന്ററുമായി ബാലഭാസ്ക്കറിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്ന് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അനുസ്മരിച്ചു.കാൻസർ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മാസ്മരിക പ്രകടനമാണ് ബാലഭാസ്കർ കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ഓർമയെ ദീപ്തമാക്കുന്നതിനാണ് അവാർഡ് ഏർപ്പെടുത്തിയതെന്നും സി.എൻ വിജയകൃഷ്ണൻ പറഞ്ഞു.ഈ വർഷത്തെ കലോത്സവം മുതൽ പുരസ്ക്കാരം സമ്മാനിക്കും.