പ്രളയബാധിതരെ സഹായിക്കുന്ന സഹകാരികളുടെ നിലപാട് അഭിനന്ദനാർഹമാണെന്ന് ബെന്നി ബഹനാൻ എം.പി.

adminmoonam

പ്രളയബാധിതരെ സഹായിക്കുന്ന സഹകാരികളുടെ നിലപാട് മറ്റുള്ളവർക്ക് മാതൃകയും അഭിനന്ദനാർഹമാണെന്ന് ബെന്നി ബഹനാൻ എം.പി.പറഞ്ഞു. പ്രളയ ബാധിതർക്കായി കേരള സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം ചേർപ്പ് സർവ്വീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകുന്ന നാലാമത് വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു എം.പി.


ചേർപ്പ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.എൻ.ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു.
അഡ്വ. ജോസഫ് ടാജ്റ്റ്
സി.ഒ. ജേക്കബ്,സി.കെ വിനോദ് എന്നിവർ സംസാരിച്ചു.ചൊവ്വൂർ കാവിൽ പാടം കിഴക്കൂടൻ ബാലൻ ഭാര്യ രമണിക്കാണ് കെയർ ഹോം പദ്ധതി പ്രകാരം വീട് നിർമ്മിച്ച് നൽകിയത്. ഏകദേശം ആറ് ലക്ഷം രൂപ ചെലവിട്ടാണ് 550 ചതുരശ്ര അടിയിലുള്ള വീട് നിർമ്മിച്ചു നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News