പൊലീസ് സഹകരണ സംഘം സ്‌കൂള്‍ ബസാര്‍ പ്രവര്‍ത്തനം തുടങ്ങി

[mbzauthor]

സ്‌കൂള്‍ പഠനോപകരണ വിപണിയില്‍ വില്‍പ്പനയിലും വിലക്കുറവിലും സമാനതകളില്ലാത്ത സംരഭമായി മാറിയ പൊലീസ് സഹകരണ സംഘത്തിന്റെ സ്‌കൂള്‍ ബസാര്‍ സഹകരണ മന്ത്രി വി.എൻ. വാസവൻ  ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തന സമയം.

കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സൗകര്യങ്ങളോടെ ബേക്കറി ജംഗ്ഷനില്‍ റിസര്‍വ് ബാങ്കിന് എതിര്‍ വശത്തുള്ള ശ്രീധന്യ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലെ ഷോപ്പിംഗ് ഏരിയയിലാണ് ഇത്തവണ ബസാര്‍ സജ്ജീകരിച്ചിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ നോട്ടുബുക്കുകള്‍, സ്‌കൂള്‍ ബാഗുകള്‍, യൂണിഫോം തുണിത്തരങ്ങള്‍, സ്‌കൂള്‍ ഷൂസുകള്‍, കുടകള്‍, ലഞ്ച് ബോക്‌സ്, പഠനോപകരണങ്ങള്‍, തുടങ്ങിയവയുടെ വൈവിധ്യമാര്‍ന്ന ശേഖരം ഒറ്റക്കുടക്കീഴില്‍ ബസാറിലൂടെ ലഭ്യമാകും.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് എം.ആര്‍. അജിത് കുമാര്‍ ഐപിഎസ് സ്‌കൂള്‍ ബസാറിന്റെ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജി.ആര്‍. അജിത്ത് അധ്യക്ഷത വഹിച്ചു. ആര്‍.നിശാന്തിനി (ഡി.ഐ.ജി.തിരുവനന്തപുരം റേഞ്ച്), ഇ.നിസാമുദ്ദീന്‍ (ജോയിന്റ് രജിസ്ട്രാര്‍ സഹകരണ വകുപ്പ്), ഡി. അശോക് കുമാര്‍ (സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തിരുവനന്തപുരം നഗരസഭ), എല്‍.സോളമന്‍ (കമാന്‍ഡന്റ്, സിറ്റി ഏ.ആര്‍. ക്യാമ്പ്), സി.സുരേഷ് കുമാര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ സഹകരണ വകുപ്പ്) സി.എന്‍. വിജയകൃഷ്ണന്‍ (ലാഡര്‍ ചെയര്‍മാന്‍) എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് വെസ് ജി. ഹരിലാല്‍ സ്വാഗതവും സെക്രട്ടറി എസ്.സിന്ധു നന്ദിയും പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.