പേപ്പര്‍ കാരി ബാഗ് നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി
മൂവാറ്റുപുഴ താലൂക്ക് എംബ്രോയിഡറി തൊഴിലാളി വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പുതിയ സംരംഭമായി വെള്ളൂര്‍ക്കുന്നത്ത് ആരംഭിച്ച പേപ്പര്‍ കാരി ബാഗ് നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി.പി. രമ ഉദ്ഘാടനം ചെയ്തു.
പ്ലാസ്റ്റിക്ക് നിരോധനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്ന പശ്ചാത്തലത്തില്‍ വിവിധ അളവിലുള്ള പേപ്പര്‍ കാരി ബാഗുകളും പേപ്പറിന്റെ മറ്റ് ഉല്‍പ്പന്നങ്ങളായ ഗ്ലാസുകള്‍, പ്ലേറ്റുകള്‍, ടിഷ്യൂ പേപ്പര്‍ തുടങ്ങിയ ഉല്‍പന്നങ്ങളുമാണ് സഘം നിര്‍മിച്ച് നല്‍കുന്നത്. സംഘം പ്രസിഡന്റ് എം.എസ്. സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ അബ്രഹാം തൃക്കളത്തൂര്‍ ആദ്യവില്‍പ്പന നടത്തി .സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍മാരായ എന്‍.എം. കിഷോര്‍, കെ.വി. സരോജം, സഹകരണ ഫെഡറേഷന്‍ മെമ്പര്‍ കെ.കെ. ചന്ദ്രന്‍, സംഘം സെക്രട്ടറി നിജമോള്‍ പി.എന്‍, സംഘം വൈസ് പ്രസിഡന്റ് എ.എസ്. വില്‍സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
[mbzshare]