പെരുമണ്ണ സര്‍വ്വീസ് സഹകരണ ബാങ്കിന് അവാഡ്
സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള ബാങ്കിംഗ്
ഫോണ്ടിയര്‍ അവാര്‍ഡ് പെരുമണ്ണ സര്‍വീസ് സഹകരണ ബാങ്കിന് ലഭിച്ചു. ബെസ്റ്റ് ക്രഡിറ്റ്
ഗ്രോത്ത്, വുമണ്‍ ലീഡര്‍ ഓഫ് ദി ഇയര്‍ എന്നീ വിഭാഗങ്ങളിലായാണ് പുരസ്‌കാരം.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന ചടങ്ങില്‍ വെച്ച് ബാങ്ക് പ്രസിഡണ്ട് കെ.സി രാജേഷ്. സെക്രട്ടറി പ്രീതാ കരുവാലില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.ഇ ഫസല്‍ ബാങ്ക് ഡയറക്ടര്‍മാരായ അനീഷ് കുമാര്‍, അബ്ദുല്‍ സലാം, എസ്.എം സേതുമാധവന്‍, ഉഷാ നാരായണന്‍ അസിസ്റ്റന്റ് സെക്രട്ടറി ഷൈജിത്ത്, ചീഫ് അക്കൗണ്ടന്റ് ഡോളി ചിത്ര എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.