പുതുതലമുറ സഹകരണ മേഖലയിൽ നിന്ന് അകലുന്നതായി എറണാകുളം മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ്.

[email protected]

പുതിയ തലമുറ ന്യൂജനറേഷൻ ബാങ്കുകൾ കൊപ്പം ആകുന്നത് അവരുടെ സേവനങ്ങളിൽ ആകൃഷ്ടരായാണെന്നു മുൻ എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.പി. പൗലോസ് പറഞ്ഞു. ഇതുമൂലം സഹകരണ മേഖലയിൽ നിന്നും പുതുതലമുറ അകലുകയാണ്. അവർക്ക് വേഗത്തിലും കൃത്യതയും സേവനങ്ങൾ വിരൽതുമ്പിൽ ലഭിക്കുകയാണ് ആവശ്യം. എന്നാൽ അവർ ആഗ്രഹിക്കുന്ന വേഗതയിലും കൃത്യതയിലും നൽകാൻ സഹകരണമേഖലയ്ക്ക് പലപ്പോഴും സാധിക്കുന്നില്ല. അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാലത്തിനൊപ്പം ഓടാൻ സഹകരണമേഖലയ്ക്ക് ആകണം. കാലഹരണപ്പെട്ട കാഴ്ചപ്പാടുകളിൽ മാറ്റം വരുത്തണം. എങ്കിൽ മാത്രമേ സഹകരണമേഖലയ്ക്ക് സാങ്കേതികമായി മുന്നേറാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം വഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ വകുപ്പിനെക്കുറിച്ച് സാർവത്രികമായി പരാതിയുണ്ട്. കാലഘട്ടത്തിനനുസരിച് പരാജയമാണ് സഹകരണവകുപ്പ്. സാങ്കേതിക പരിജ്ഞാനം ഉള്ളവർ സഹകരണ വകുപ്പിൽ ഇല്ല. സഹകരണ ജീവനക്കാരിലും ബാങ്ക് ജീവനക്കാരിലും എം.ബി.എ കാരും ബി ടെക് കാരുംവരണം. ജെ.ഡി.സി ,എച്ച്.ഡി.സി എന്നിവയുടെ കരിക്കുലത്തിലും മാറ്റം വരണം. എങ്കിൽ മാത്രമേ കാലഘട്ടത്തിനനുസരിച്ച് സാങ്കേതികമായി സഹകരണമേഖലയ്ക്ക് ഉയരാൻ സാധിക്കു. ന്യൂജൻ ബാങ്കുകൾക്ക് ഒപ്പമാണ് സഹകരണ ബാങ്കുകൾ ഇന്ന് മത്സരിക്കുന്നത്. ആർ.ബി.ഐ യുടെയും നബാർഡിന്റെയും നിയന്ത്രണങ്ങൾ ഒരു പരിധിവരെ സഹകരണമേഖലയ്ക്ക് ഗുണമെങ്കിലും ന്യൂജൻ ബാങ്കുകളുടെ രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ സഹകരണ മേഖല പുറകിലോട്ട് പോകാനും കാരണമാകുന്നുണ്ട്. ഇതിൽ പ്രധാനം വായ്പാ മാനദണ്ഡങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ കോൺഗ്രസ്സിലും സെമിനാറുകളിലും ഓണറേറിയം സംബന്ധിച്ച് നിരവധി പരാതികൾ പറയാറുണ്ടെങ്കിലും അധികാരികൾ വേണ്ടവിധം ഗൗനിക്കാറില്ല എന്നതാണ് സത്യം. ഓണറേറിയത്തിന്റെ കാര്യത്തിൽ കാലാനുസൃതമായ വർദ്ധനവ് ആവശ്യമാണ്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ വൈമുഖ്യം കാണിക്കുന്നത് ഈ രംഗത്തെ പരാജയത്തിനും അഴിമതിയിലേക്കും വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News