പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ഇതിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് നിര്‍വ്വഹിച്ചു. ലക്ഷ്മി കോളേജ് പ്രിന്‍സിപ്പാള്‍ എം.വി.ജോസ് മാസ്റ്റര്‍ പ്രശ്‌നോത്തരിക്ക് നേതൃത്വം നല്‍കി. സെക്രട്ടറി കെ.എസ്. ജയ്‌സി സ്വാഗതവും ഭരണ സമിതി അംഗം രാജു ജോസ് നന്ദിയും പറഞ്ഞു. ഭരണ സമിതി അംഗങ്ങള്‍, പറവൂര്‍ വടക്കേക്കര സര്‍വ്വീസ് സഹകരണ ബാങ്ക് ലൈബ്രറേറിയന്‍ സോമശേഖരന്‍ കര്‍ത്ത തുടങ്ങിയവര്‍ സംസാരിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ SNMHSS മൂത്തകുന്നം ഒന്നാം സ്ഥാനത്തും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം സ്ഥാനത്തും GHSS പുതിയകാവ് മൂന്നാം സ്ഥാനവും ഹൈ സ്‌കൂള്‍ വിഭാഗത്തില്‍ GHSS പുതിയകാവ് ഒന്നാം സ്ഥാനവും SNMHSS മൂത്തകുന്നം രണ്ടാം സ്ഥാനവും HMYSHS കൊട്ടുവള്ളിക്കാട് മൂന്നാം സ്ഥാനവും, UP വിഭാഗത്തില്‍ SNMHS മൂത്തകുന്നം ഒന്നാം സ്ഥാനവും HMYSHS കൊട്ടുവള്ളിക്കാട് രണ്ടാം സ്ഥാനവും St.Peters UPS തുരുത്തിപ്പുറം മൂന്നാം സ്ഥാനവും, LP വിഭാഗത്തില്‍ SNMGLPS കൊട്ടുവള്ളിക്കാട് ഒന്നാം സ്ഥാനവും GMLPS വടക്കേക്കര രണ്ടാം സ്ഥാനവും OLSAI കുഞ്ഞിത്തൈ മൂന്നാം സ്ഥാനവും നേടി വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ആഗസ്റ്റ് 15 ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ വിതരണം ചെയ്യും.