പരിസ്ഥിതി ദിനമായ നാളെ’ഹരിതം സഹകരണം’ പദ്ധതി ആരംഭിക്കും: ഈ വർഷം സഹകരണസംഘങ്ങൾ വഴി ലക്ഷം തെങ്ങിൻ തൈകൾ നട്ടുപരിപാലിക്കും.

[mbzauthor]

പരിസ്ഥിതി ദിനമായ ജൂൺ 5 നാളെ ‘ഹരിതം സഹകരണം’ പദ്ധതി ആരംഭിക്കും. പദ്ധതിപ്രകാരം ഈ വർഷം സഹകരണസംഘങ്ങൾ ഒരു ലക്ഷം തെങ്ങിൻ തൈകൾ നട്ടുപരിപാലിക്കും.പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് 5 വർഷം കൊണ്ട് 5 ലക്ഷം ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ഈ വർഷം ലക്ഷം തെങ്ങിൻ തൈകൾ നാട്ടുപരിപാലിക്കുന്നത് .

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിലാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പിലാക്കുക. എല്ലാ സഹകരണ സ്ഥാപനങ്ങളും തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തും ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ പൊതുസ്ഥലങ്ങളിലും തെങ്ങിൻതൈകൾ നടും. നാളെ സംസ്ഥാന, ജില്ലാ, താലൂക്ക്, സംഘം തലങ്ങളിൽ ഉദ്ഘാടന പരിപാടികൾ നടക്കും. ഓരോ സംഘവും പരമാവധി തെങ്ങിൻ തൈകൾ നടണമെന്ന് വകുപ്പ് നിർദേശിച്ചിട്ടുണ്ട്.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിചാണ് പരിപാടികൾ നടത്തുക .

പദ്ധതിയുടെ ഭാഗമായി സഹകരണസംഘങ്ങൾ വഴി മാതൃകാ കൃഷിത്തോട്ടം പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവനന്തപുരം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിൽ നടക്കും.

[mbzshare]

Leave a Reply

Your email address will not be published.