പനത്തടി സഹകരണ ബാങ്ക് സെമിനാര്‍ നടത്തി
കാസര്‍കോട് പനത്തടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ‘സഹകരണ ബാങ്കും കുടുംബശ്രീയും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിങ് വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ വി. സുനില്‍കുമാര്‍ വിഷയാവതരണം നടത്തി.
ബാങ്ക് പ്രസിഡണ്ട് അഡ്വ. ഷാലു മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ദീപുദാസ് സ്വാഗതവും ബാങ്ക് ഭരണസമിതി അംഗം രജനി മോള്‍ വിജയന്‍ നന്ദിയും അറിയിച്ചു.