പത്തനംതിട്ട പോലീസ് സഹകരണസംഘത്തിൽ ഇ-പാസ്ബുക്ക് സംവിധാനവും ഓണം ഫെയറും തുടങ്ങി.
പത്തനംതിട്ട പോലീസ് സഹകരണസംഘം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പോലീസ് ചീഫ് ജയ്ദേവ്.ജി. ഐ.പി.എസ് നിർവഹിച്ചു. ഇ- പാസ്ബുക്കിന്റെയും വെബ്സൈറ്റിന്റെയും ഓണം ഫെയറിന്റെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. വിവിധ കമ്പനികളുടെ കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ വിലക്കുറവിൽ ലോൺ വ്യവസ്ഥയിലും സംഘത്തിൽ ആരംഭിച്ച ഓണം ഫെയർ നിന്നും വാങ്ങാം. ഉദ്ഘാടന ചടങ്ങിൽ ജില്ലയിലെ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ, സംഘം ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.