പതിനാറാം തവണയും ഹൗസ്ഹെഡ് അവാര്‍ഡ് സ്വന്തമാക്കി കതിരൂര്‍ ഹൗസിങ് സൊസൈറ്റി
കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ മികച്ച സംഘത്തിന് ഏര്‍പ്പെടുത്തിയ ഹൗസ്ഹെഡ് അവാര്‍ഡ് പതിനാറാം തവണയും കണ്ണൂര്‍ തലശേരി കതിരൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിക്ക്. സംസ്ഥാനത്തെ 207 പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങളുടെ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അവാര്‍ഡ്. 25 വര്‍ഷമായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി 133 വീടുകള്‍ക്ക് 91 കോടി രൂപ വായ്പ നല്‍കി.
കേരളത്തില്‍ ഭവന നിര്‍മാണ വായ്പാമേഖലയില്‍ വിവിധ ഏജന്‍സികളും സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളുമുണ്ട്. ഈ സംഘങ്ങളെയെല്ലാം പിന്നിലാക്കിയാണ് നേട്ടം. എറണാകുളത്ത് നടന്ന കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ പൊതുയോഗത്തില്‍ ചെയര്‍മാന്‍ സി.എം. ഇബ്രാഹിംകുട്ടി, മാനേജിങ് ഡയറക്ടര്‍ ടി. ശ്രീകല എന്നിവരില്‍ നിന്നും സംഘം പ്രസിഡന്റ് എ.വാസു, സെക്രട്ടറി പി. രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.