നെടുമ്പാശ്ശേരിയില്‍ കയറ്റിറക്കുതൊഴിലാളി സഹകരണസംഘം ഉദ്ഘാടനം ചെയ്തു

[mbzauthor]

നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ (സിയാല്‍) കയറ്റിറക്കുമേഖലയിലെ അസംഘടിത തൊഴിലാളികള്‍ക്കായി രൂപവത്കരിച്ച കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എയര്‍കാര്‍ഗോ കയറ്റിറക്കു തൊഴിലാളി സഹകരണസംഘം വ്യവസായമന്ത്രിയും സിയാല്‍ ഡയറക്ടറുമായ പി. രാജീവ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് സംഘത്തില്‍ 10 ലക്ഷം രൂപയുടെ ഓഹരി എടുത്തതോടെയാണു സംഘം യാഥാര്‍ഥ്യമായത്. രണ്ടു ദശാബ്ദമായി ജോലി ചെയ്തുവരികയായിരുന്ന തൊഴിലാളികള്‍ക്കായാണു സഹകരണസംഘം ഉണ്ടാക്കിയിട്ടുള്ളത്. 120 തൊഴിലാളികളാണ് ഈ വിഭാഗത്തില്‍ ഇപ്പോഴുള്ളത്. ഇവരുടെ ദിവസക്കൂലി വ്യവസ്ഥ പരിഷ്‌കരിച്ച് സംഘത്തിലൂടെ 15 ദിവസത്തിലൊരിക്കല്‍ വേതനം ഒരുമിച്ചു നല്‍കും. ഒപ്പം മെഡിക്കല്‍ ആനുകൂല്യങ്ങളും മറ്റും കിട്ടും. സംഘത്തിന്റെ ആദ്യ ഓഹരിസര്‍ട്ടിഫിക്കറ്റ് മന്ത്രി രാജീവ് കൈമാറി. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ്, ഡയറക്ടര്‍ എന്‍.വി. ജോര്‍ജ്, എറണാകുളം സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ സുജിത് കരുണ്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ സജി.കെ. ജോര്‍ജ്, വി. ജയരാജന്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സജി ഡാനിയേല്‍, സംഘം പ്രസിഡന്റ് മനോജ് പി. ജോസഫ്, ഇ.കെ. സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

[mbzshare]

Leave a Reply

Your email address will not be published.