നീറ്റ് പരീക്ഷ അടുത്ത മാസം,
– ഡോ. ടി.പി. സേതുമാധവന്‍
( വിദ്യാഭ്യാസ , കരിയര്‍ കണ്‍സള്‍ട്ടന്റും
ലോക ബാങ്ക് കണ്‍സള്‍ട്ടന്റും.
ദേശീയ തലത്തില്‍ മെഡിക്കല്‍ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി – കം – എന്‍ട്രന്‍സ് ടെസ്റ്റ് – നീറ്റ് യു.ജി. 2021 ( ചഋഋഠ ) ന് അപേക്ഷിക്കാം. ജിപ്മര്‍, എയിംസ് പ്രവേശനവും നീറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണു പരീക്ഷ നടത്തുന്നത്.
സെപ്റ്റംബര്‍ പന്ത്രണ്ടിനാണു പരീക്ഷ.
രാജ്യത്തു മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ മാത്രം എഴുതിയാല്‍ മതിയാകും. 17 വയസ് പൂര്‍ത്തിയായവരും പ്ലസ്് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / ബയോ ടെക്‌നോളജിയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരുമായവര്‍ക്ക് അപേക്ഷിക്കാം. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്് പ്രവേശനവും വെറ്ററിനറി സയന്‍സ്, ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, അഗ്രിക്കള്‍ച്ചര്‍, ഫിഷറീസ് ( കേരളത്തില്‍ ) കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്. കാര്‍ഷിക കോഴ്‌സുകള്‍ക്കു കേരളത്തില്‍ നീറ്റും ദേശീയ തലത്തില്‍ ഐ.സി.എ.ആര്‍. നടത്തുന്ന പ്രവേശന പരീക്ഷയുമാണ് അഡ്മിഷന്‍ മാനദണ്ഡം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള മെഡിക്കല്‍, ഡെന്റല്‍ കോളേജുകള്‍, ഡീംഡ്, സ്വകാര്യ ഡെന്റല്‍, മെഡിക്കല്‍ കോളേജുകള്‍, അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ കീഴിലുള്ള കോളേജുകള്‍, പുതുച്ചേരിയിലെ ജിപ്മര്‍ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം നീറ്റ് വഴിയാണ്. യുക്രെയിന്‍, ജോര്‍ജിയ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് യോഗ്യത നേടണം.
മൊത്തം 180 ചോദ്യങ്ങള്‍
നീറ്റിന് ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള പേപ്പറുണ്ടാകും. ഒ.എം.ആര്‍. ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്താം. മൊത്തം 180 ചോദ്യങ്ങളില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ നിന്നു 45 വീതവും ബയോളജിയില്‍ നിന്നു 90 ചോദ്യങ്ങളുമുണ്ടാകും. ബയോളജിയാണു വിജയം തീരുമാനിക്കുന്നതിലെ മുഖ്യ ഘടകം. പരീക്ഷാ കേന്ദ്രത്തില്‍ നിന്നു നല്‍കുന്ന ബോള്‍ പോയിന്റ് പേന ഉപയോഗിച്ച് ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. ചോദ്യമൊന്നിനു നാലു മാര്‍ക്ക് വീതം 720 ആണു മൊത്തം മാര്‍ക്ക്. തെറ്റായ ചോദ്യത്തിനു നെഗറ്റീവ് മാര്‍ക്കിങ്ങിലൂടെ ചോദ്യമൊന്നിന് ഒരു മാര്‍ക്ക് വീതം നഷ്ടപ്പെടും. 11 ഭാഷകളില്‍ ചോദ്യപ്പേപ്പറുണ്ട്. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ ജനറല്‍ വിഭാഗത്തിനു 50 പെര്‍സന്റൈല്‍ സ്‌കോറും ഒ.ബി.സി., പട്ടികജാതി / പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്കു 40 പെര്‍സന്റൈല്‍ സ്‌കോറും വേണം.
നീറ്റിന് ഓണ്‍ലൈനായി ംംം.ിമേിലല.േിശര.ശി വഴി അപേക്ഷിക്കാം. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്കു 1500 രൂപയും. ഒ.ബി.സി. ക്കാര്‍ക്കു 1400 രൂപയും പട്ടികജാതി / ഭിന്നശേഷിയില്‍പ്പെട്ടവര്‍ക്കു 800 രൂപയുമാണു ഫീസ്. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ആദ്യം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്യണം. പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍ നല്‍കാം. യൂസര്‍നെയിം, പാസ്‌വേര്‍ഡ് എന്നിവ ഓര്‍ത്തിരിക്കണം. അപേക്ഷാ നമ്പര്‍ പ്രത്യേകം സൂക്ഷിക്കണം. അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്താല്‍ അപേക്ഷഫോറം ആദ്യം ലഭിക്കും. തുടര്‍ന്ന് അപേക്ഷ പൂര്‍ത്തിയാക്കാന്‍ നാല് നടപടിക്രമങ്ങളുണ്ട്. ഓരോ തവണയും ഡാറ്റ എന്റര്‍ ചെയ്താല്‍ സേവ് ചെയ്യണം. അടുത്ത നടപടിക്രമത്തിലേക്കു പോകുന്നതിനു മുമ്പ് എന്റര്‍ ചെയ്തു വിലയിരുത്തി സേവ് ചെയ്യണം. തുടര്‍ന്ന് ഫോട്ടോ, ഒപ്പ്, വിരലടയാളം ( ഇടതുകയ്യിലെ തള്ളവിരല്‍ ), പത്താം ക്ലാസിലെ സര്‍ട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡിങ് മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം.
അപ്‌ലോഡിങ് പൂര്‍ത്തിയായാല്‍ പരീക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാന്‍ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കാം. തുടര്‍ന്ന് കണ്‍ഫര്‍മേഷന്‍ പേജില്‍ ക്ലിക്ക് ചെയ്തു പ്രിന്റൗട്ട് എടുക്കണം. നീറ്റ് പരീക്ഷയെഴുതുന്നവര്‍ കേരളത്തിലെ മെഡിക്കല്‍, ഡെന്റല്‍, അഗ്രിക്കള്‍ച്ചര്‍, അനുബന്ധ ആരോഗ്യ, വെറ്ററിനറി, ഫിഷറീസ് കോഴ്‌സുകള്‍ക്കു പ്രവേശനം നേടാന്‍ സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ കീം ( ഗഋഅങ ) വഴിയും അപേക്ഷിച്ചിരിക്കണം.
പരീക്ഷക്കു ചിട്ടയോടെ ഒരുങ്ങുക
എയിംസിനും ജിപ്മറിനും പ്രത്യേക പ്രവേശനപ്പരീക്ഷയില്ലാത്തതിനാല്‍ നീറ്റ് മാത്രമാണ് ഏക മെഡിക്കല്‍ പ്രവേശനപ്പരീക്ഷ. പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവര്‍ ഏതാണ്ട് 45,000 ത്തോളം പേരുണ്ട്. ചിട്ടയോടെയുള്ള പരീക്ഷാ തയാറെടുപ്പ് നീറ്റിനു ഗുണകരമാകും. നീറ്റ് പരീക്ഷയില്‍ 50 ശതമാനം വീതം പ്ലസ്് വണ്‍, പ്ലസ്് ടു ചോദ്യങ്ങളുണ്ടാകും. നീറ്റ് മാതൃകാ ചോദ്യങ്ങള്‍ പരമാവധി ചെയ്യാന്‍ ശ്രമിക്കണം. പാഠഭാഗങ്ങള്‍ തുടര്‍ന്നു വായിച്ചെടുക്കാന്‍ ശ്രമിക്കണം.
കേരളത്തില്‍ സര്‍ക്കാര്‍, സ്വാശ്രയ, ഡീംഡ് മെഡിക്കല്‍ കോളേജുകളില്‍ കോഴ്‌സ് ഫീസ് വ്യത്യാസപ്പെട്ടിരിക്കുന്നു. 1200 ല്‍ താഴെ റാങ്കുള്ളവര്‍ക്കു കേരളത്തില്‍ ഓപ്പണ്‍ മെറിറ്റില്‍ കുറഞ്ഞ ഫീസില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പഠിയ്ക്കാം. ചോദ്യങ്ങള്‍ മാത്രം വിലയിരുത്തിയാകരുത് പഠനം. മറിച്ച,് ആശയം മനസ്സിലാക്കി പഠിയ്ക്കണം. സമയക്രമമനുസരിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ഒരിക്കലും ഫിസിക്്‌സിനും കെമിസ്ട്രിക്കും പരമാവധി സമയമെടുത്ത് ബയോളജിയ്ക്കു വേഗത്തില്‍ ഉത്തരമെഴുതാന്‍ ശ്രമിക്കരുത്. നെഗറ്റീവ് മാര്‍ക്കിങ് രീതിനീറ്റിനുണ്ട്. പരീക്ഷയില്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്ന ക്രമത്തില്‍ ഉത്തരമെഴുതുന്നതാണു നല്ലത്. ഉത്തരം അറിയാത്ത ചോദ്യങ്ങള്‍ കണ്ട് വേവലാതിപ്പെടരുത്. അവയ്ക്കു ആലോചിച്ച് ഉത്തരമെഴുതാം. അറിയുന്ന ഉത്തരങ്ങള്‍ ക്രമനമ്പര്‍ തെറ്റാതെ ആദ്യമെഴുതണം.
സമയം ക്രമീകരിക്കുക
സമയം ക്രമീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചോദ്യത്തിന്റെ മാര്‍ക്ക് വിലയിരുത്തി ഉത്തരമെഴുതണം. അറിയാത്ത ചോദ്യങ്ങളുടെ ഉത്തരമെഴുതാന്‍ കൂടുതല്‍ സമയം ആലോചിച്ചിരിക്കുന്നതു സമയം നഷ്ടപ്പെടാനിടവരുത്തും. പരീക്ഷക്കു മുമ്പ് വാച്ചില്‍ സമയം 10 മിനിറ്റ് മുന്നോട്ടാക്കിവെക്കുന്നതു നല്ലതാണ്. കോവിഡിനെ നിയന്ത്രിക്കാന്‍ സാമൂഹിക അകലം പാലിക്കണം. മാസ്‌ക് ധരിക്കാനും കയ്യില്‍ സാനിറ്റൈസര്‍ കരുതാനും മറക്കരുത്.
ചിട്ടയോടെയുള്ള ഭക്ഷണം, ആവശ്യത്തിന് ഉറക്കം, 12-14 മണിക്കൂര്‍ പഠനം എന്നിവ നീറ്റിന്റെ വിജയമന്ത്രങ്ങളാണ്. ചിട്ടയായ പരിശ്രമം, ആത്മാര്‍ഥത, സമയനിഷ്ഠ, സിലബസ്സനുസരിച്ച് പഠനം, മാനസിക പിരിമുറുക്കം ഒഴിവാക്കല്‍ എന്നിവ നീറ്റില്‍ മികച്ച വിജയം കൈവരിക്കാന്‍ സഹായിക്കും. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന 14 – 15 ലക്ഷത്തോളം വിദ്യാര്‍ഥികളില്‍ നാലു ലക്ഷത്തോളം പേര്‍ പരീക്ഷ റിപ്പീറ്റ് ചെയ്യുന്നവരാണ്. കേരളത്തില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ ഇതിനകം കീം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകും. കീം രജിസ്‌ട്രേഷനില്‍ തെറ്റ് തിരുത്താന്‍ ഇപ്പോള്‍ അവസരങ്ങളുണ്ട്.
പത്താം ക്ലാസിനു ശേഷം ഇനിയെന്ത് ?
പത്താം ക്ലാസ് പരീക്ഷ (എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.) യ്ക്കു ശേഷം പ്ലസ് ടു വിന് ഏതു ഗ്രൂപ്പെടുക്കണം എന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ഏറെ സംശയങ്ങളുണ്ടാവും. പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രോഗ്രാം, ഡിപ്ലോമ, ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ തുടങ്ങി നിരവധി മേഖലകളുണ്ട്.
പ്ലസ് ടുവിനു ചേരുംമുമ്പ് എന്താകണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ രൂപപ്പെടുത്തുന്നത് ഉന്നതപഠനം എളുപ്പത്തിലാക്കാന്‍ സഹായിക്കും. ഉറച്ച തീരുമാനത്തോടെ പ്ലസ് ടു വിഷയങ്ങളെടുത്തു ലക്ഷ്യബോധത്തോടെ പഠിക്കാന്‍ തയാറാകണം. സ്വന്തം കഴിവുകള്‍ വിലയിരുത്തി മാത്രമേ പ്ലസ് ടുവിനുളള കോമ്പിനേഷനുകള്‍ നിശ്ചയിക്കാവൂ. സയന്‍സ് വിദ്യാര്‍ഥികള്‍ മാത്തമാറ്റിക്‌സും ബയോളജിയുമെടുക്കും. സയന്‍സില്‍ താല്‍പ്പര്യമില്ലെങ്കില്‍ ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് ഗ്രൂപ്പെടുക്കാന്‍ ശ്രമിക്കണം. പ്ലസ് ടു വിനുശേഷം ഏതു കോഴ്‌സ് പഠിയ്ക്കാനാണു താല്‍പ്പര്യം എന്നു വിലയിരുത്തിയാകണം സെലക്ഷന്‍. തീരെ താല്‍പ്പര്യമില്ലാത്ത വിദ്യാര്‍ഥികളെക്കൊണ്ട് ബയോമാത്‌സ് കോമ്പിനേഷന്‍ എടുപ്പിക്കുന്ന രക്ഷിതാക്കളുണ്ട്. ബയോളജി വിഷയങ്ങളിലാണു താല്‍പ്പര്യമെങ്കില്‍ കണക്ക് ഒഴിവാക്കണം. ബയോളജിയില്‍ താല്‍പ്പര്യമില്ലെങ്കില്‍ കണക്കിനോടൊപ്പം കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം. നീറ്റ് പരീക്ഷയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്തമാറ്റിക്‌സ് ഒഴിവാക്കി ബയോളജിയും ലാംഗ്വേജും എന്‍ജിനിയറിങ്ങിനു താല്‍പ്പര്യമുള്ളവര്‍ക്കു കണക്കും കമ്പ്യൂട്ടര്‍ സയന്‍സുമെടുക്കാം.
സിവില്‍ സര്‍വീസസ് പരീക്ഷ ലക്ഷ്യമിടുന്നവര്‍ക്കു ഹ്യുമാനിറ്റീസ് മികച്ചതാണ്. സയന്‍സ് സ്ട്രീമെടുത്തു പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും സിവില്‍ സര്‍വീസ് പരീക്ഷയ്ക്കു തയാറെടുക്കാം. ബാങ്കിങ് , ഇന്‍ഷൂറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ തൊഴിലിനു താല്‍പ്പര്യമുള്ളവര്‍ക്കും അക്കൗണ്ടിങ്, ആക്ച്വറി സയന്‍സ്, മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ അനലിസ്‌റ് എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്കും കോമേഴ്‌സ് / ബിസിനസ് സ്റ്റഡീസ് കോമ്പിനേഷനെടുക്കാം.
പ്രവേശന പരീക്ഷകള്‍
ഐസര്‍, നൈസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ ബി.എസ്. / എം.എസ്. കോഴ്‌സുകള്‍ക്കു താല്‍പ്പര്യപ്പെടുന്നവര്‍ക്കു ബയോമാത്‌സ്് എടുക്കാം. ബയോമാത്‌സ് പ്ലസ് ടു പഠനം ഒരിക്കലും രണ്ട് തോണിയില്‍ കാല്‍വച്ചുള്ള യാത്രയാകരുത്. ചിട്ടയോടെയുള്ള പഠനമാണാവശ്യം. സയന്‍സ് വിദ്യാര്‍ഥികള്‍ നീറ്റ്, ജെ.ഇ.ഇ., കേരള എന്‍ജിനിയറിങ്് പ്രവേശന പരീക്ഷ, ചഉഅ, അഖിലേന്ത്യാ കാര്‍ഷിക പ്രവേശന പരീക്ഷ, ഐസര്‍, നൈസര്‍, ബിറ്റ്‌സാറ്റ്, അമൃത, വി.ഐ.ടി., കെ.വി.പി.വൈ. എന്നിവ ലക്ഷ്യമിട്ട് പഠിയ്ക്കണം. ഏതു പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ക്ലാറ്റ്, ഐ.ഐ.ടി., ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ്, ചകഎഠ ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി, യുസീഡ്, ചകഉ ഡിസൈന്‍, ഋഎഘഡ, ജെ.എന്‍.യു., ഡല്‍ഹി യൂണിവേഴ്‌സിറ്റി, കേരള ഘഘആ, അസീം പ്രേംജി യൂണിവേഴ്‌സിറ്റി, ഐ.ഐ.എം. ഇന്‍ഡോര്‍ തുടങ്ങിയ പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കാം.
സയന്‍സ് വിദ്യാര്‍ഥികള്‍ പ്ലസ് ടു കാലത്തു ഓണ്‍ലൈന്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനുകൂടി സമയം കണ്ടെത്തുമ്പോള്‍ ചിട്ടയായ ടൈംടേബിളനുസരിച്ച് തയാറെടുക്കണം. ഫൗണ്ടേഷനു പ്രാധാന്യം നല്‍കണം. ഓണ്‍ലൈന്‍ വഴി കോച്ചിങ് ഉപയോഗപ്പെടുത്തുന്നതും നല്ലതാണ്. വ്യക്തമായ ഉറച്ച തീരുമാനമാണു എസ്.എസ്.എല്‍.സി. ക്കുശേഷം വിദ്യാര്‍ഥിയും രക്ഷിതാവും ചേര്‍ന്നെടുക്കേണ്ടത്. എന്‍ജിനീയറിങ്, ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ ഉപരിപഠനത്തിനു താല്‍പ്പര്യമുളളവര്‍ക്കു ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് / ലാംഗേ്വജ് ഗ്രൂപ്പെടുക്കാം. ഇതിലൂടെ ബയോളജി ഒഴിവാക്കാം. എന്‍ജിനീയറിങ് താല്‍പ്പര്യപ്പെടുന്നവര്‍ അഖിലേന്ത്യാതല ജോയിന്റ് എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകള്‍ ലക്ഷ്യമിട്ട് പഠിക്കണം. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് എന്നിവ പഠിച്ചവര്‍ക്കു റോബോട്ടിക്‌സ് പഠിയ്ക്കാം. ലീനിയര്‍ ആള്‍ജിബ്ര, കാല്‍കുലസ്, ജ്യോമെട്രി എന്നിവ പഠിച്ചിരിക്കണം. ക്ലൗഡ് കമ്പ്യൂട്ടിങ്ങില്‍ അവസരങ്ങളേറെയുണ്ട്്. ഏതു ലാംഗ്വേജ് പഠിയ്ക്കണമെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ജാവ, പൈതണ്‍, റൂബി, സി++, സി, ഞ, അടജ എന്നിവയ്‌ക്കെല്ലാം സാധ്യതകളുണ്ട്. 10 വര്‍ഷമായി നിലവിലുള്ള ലാംഗ്വേജുകള്‍ക്കും ഇപ്പോള്‍ പ്രസക്തിയുണ്ട്. ബയോളജി വിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്കും മെഡിക്കല്‍, ക്യഷി അനുബന്ധ തൊഴില്‍ മേഖല ആഗ്രഹിക്കുന്നവര്‍ക്കും മാത്തമാറ്റിക്‌സ് ഒഴിവാക്കാം. ദേശീയതല നീറ്റ് പരീക്ഷ ലക്ഷ്യമിട്ട് പ്ലസ് ടുവിനു പഠിക്കണം.
ശാസ്ത്ര വിഷയങ്ങളില്‍ ഉപരിപഠനം, രാജ്യത്തെ ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ബിറ്റ്‌സ് പിലാനി, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയില്‍ ഉപരിപഠനം, വിദേശത്തു സയന്‍സ് അണ്ടര്‍ഗ്രാഡുവേറ്റ് പഠനം എന്നിവയില്‍ താല്‍പ്പര്യമുളളവര്‍ക്കു ബയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി കോമ്പിനേഷനുകള്‍ പഠിക്കാം. അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ബാങ്കിങ് സേവനമേഖലകളില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്കു കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി ഉള്‍പ്പെടുന്ന വിഷയങ്ങളെടുക്കാം.
സിവില്‍ സര്‍വീസസ് പരീക്ഷ, ലാംഗേ്വജ്, ഇന്ത്യന്‍ എക്കണോമിക് സര്‍വീസ്, ഡെവലപ്പ്‌മെന്റല്‍ സയന്‍സ് എന്നിവയില്‍ താല്‍പ്പര്യമുളളവര്‍ക്കു ഹൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളെടുക്കാം. താരതമ്യേന പഠനഭാരം ലഘൂകരിക്കാന്‍ നാഷണല്‍ ഓപ്പണ്‍ സ്‌കുളുകളില്‍ ചേരാം. പ്ലസ് ടുവിനു ശേഷം ബിരുദ പ്രോഗ്രാമുകള്‍ക്കു പ്രവേശനപ്പരീക്ഷ ഏറെയുളളതിനാല്‍ ഇംഗ്ലീഷിലും മികച്ച മാര്‍ക്ക് നേടാന്‍ ശ്രമിക്കണം. ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ എന്നിവയ്ക്കു തയാറെടുക്കുന്നവര്‍ പ്ലസ് ടുവിനു കണക്ക് പഠിക്കേണ്ടതുണ്ട്. പൈലറ്റാകാനും ഡിസൈന്‍ ടെക്‌നോളജി മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കും കണക്ക് ആവശ്യമാണ്.
വിദേശത്ത് അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഠഛഋഎഘ / കഋഘഠട എന്നിവയോടൊപ്പം ടഅഠ / അഇഠ പരീക്ഷകള്‍ക്കു പ്ലസ് ടു രണ്ടാം വര്‍ഷം തയാറെടുക്കണം. ചഉഅ പരീക്ഷയിലൂടെ സൈന്യത്തില്‍ ഓഫീസറാകാന്‍ താല്‍പ്പര്യമുളളവര്‍ ആദ്യവര്‍ഷം മുതല്‍ തയാറെടുക്കണം. പ്ലസ് ടു രണ്ടാം വര്‍ഷം ആറു മാസത്തിലൊരിക്കല്‍ വീതം യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ പരീക്ഷ നടത്തും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി
തൊഴില്‍ നൈപുണ്യത്തിനു പ്രാധാന്യമേറുമ്പോള്‍ പോളിടെക്‌നിക്കുകളിലെ ഡിപ്ലോമ, ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തൊഴില്‍ ലഭിക്കാന്‍ മികച്ചവയാണ്. താല്‍പ്പര്യമുളള ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തിരഞ്ഞെടുക്കണം. ഐ.ടി.ഐ. പഠനത്തോടൊപ്പം പ്ലസ് ടു പഠനത്തിനുളള അവസരങ്ങള്‍ പുതിയതായി രൂപപ്പെട്ടുവരുന്നുണ്ട്. വൊക്കേഷണല്‍ വിഷയങ്ങളായ ക്യഷി, മ്യഗസംരക്ഷണം, ക്ഷീരവികസനം, കോഴിവളര്‍ത്തല്‍, ഫുഡ് പ്രോസസിങ്, ഫാഷന്‍ ഡിസൈന്‍ തുടങ്ങി മുപ്പതോളം മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കു പഠിക്കാന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ചേരാം
എസ്.എസ്.എല്‍.സി. ക്കാര്‍ക്കു കമ്പ്യൂട്ടര്‍, വിവരസാങ്കേതിക വിദ്യ, ടൂറിസം, ഏവിയേഷന്‍, ഡി.ടി.പി. തുടങ്ങി നിരവധി മേഖലകളില്‍ ഒരു വര്‍ഷം വരെയുളള ഹ്രസ്വകാല കോഴ്‌സുകളുമുണ്ട്. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തവര്‍ക്കും ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ഡിസൈന്‍, നിയമപഠന കോഴ്‌സുകള്‍ക്കു ചേരാം. വായനശീലം വളര്‍ത്തിയെടുക്കാനും വിജ്ഞാനം മെച്ചപ്പെടുത്താനും ലക്ഷ്യബോധത്തോടെ പഠിക്കാനും വിദ്യാര്‍ഥികള്‍ തയാറാകണം. പ്ലസ്ടു തലത്തില്‍ ചിട്ടയോടെ പഠിക്കണം. വസ്തുനിഷ്ഠമായ രീതിയില്‍ വിദ്യാര്‍ഥികളുടെ താല്‍പ്പര്യം, അഭിരുചി എന്നിവയ്ക്കിണങ്ങിയ വിഷയങ്ങളെടുക്കുന്നതു വിജയം ഉറപ്പുവരുത്തും.
സംരംഭകനാകാന്‍ ഏതു വിഷയം തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് സംശയങ്ങളുണ്ടാവാം. താല്‍പ്പര്യവും അഭിരുചിയുമുള്ള ഏതു വിഷയവും തിരഞ്ഞെടുക്കാം. പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളര്‍ത്തിയെടുക്കുക എന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കല്‍, റിസ്‌ക്ക്, വിവേക ബുദ്ധി, മാറ്റത്തിനനുസരിച്ച് / സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരി്ക്കണം.