നിർമ്മാണ പ്രവൃത്തികളിൽ ലേബർ സൊസൈറ്റികൾക്കു പരിഗണന ഉറപ്പാക്കും: മന്ത്രി വി. എൻ. വാസവൻ

[mbzauthor]

നിർമാണപ്രവൃത്തികളിൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അർഹമായ പരിഗണന നൽകുന്നതിനായുള്ള പരിഷ്കരണങ്ങൾക്ക് സഹകരണ വകുപ്പ് മുൻകൈ എടുക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ടെൻഡറുകളിൽ സ്വകാര്യ കരാറുകാരേയും ലേബർ കോ-ഓപ്പറേറ്റീവുകളേയും ഒരുപോലെ പരിഗണിക്കുന്ന സ്ഥിതി മാറണം. ഇതിനായി പി.ഡബ്ല്യു.ഡി. മാന്വൽ അടക്കം പരിഷ്കരിച്ച് നിയമവ്യവസ്ഥ ഉണ്ടാക്കണമെന്നും ഇതടക്കമുള്ള പ്രശ്നങ്ങൾ പൊതുമരാമത്ത്, ധനകാര്യ വകുപ്പുകളുമായി ചേർന്നു പരിഹരിക്കാൻ സഹകരണ വകുപ്പ് മുൻകൈ എടുക്കുമെന്നും മന്ത്രി വാസവൻ പറഞ്ഞു.

കേരള ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷൻ (KLCCSWA) നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ അസോസിയേഷൻ്റെ വെബ്സൈറ്റ് സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

‘കേരളവികസനത്തിൽ ലേബർ സഹകരണസംഘങ്ങളുടെ പങ്ക്’ എന്ന വിഷയം മുൻധനമന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് അവതരിപ്പിച്ചു. നവകേരളനിർമ്മിതിയിൽ ലേബർ കോ-ഓപ്പറേറ്റീവുകളുടെ പങ്കും സാധ്യതകളും വളരെ വലുതാണ്. ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പ്രോട്ടോക്കോൾ, സാങ്കേതികനവീകരണം, തൊഴിലാളികൾക്കു നൈപുണ്യ-വൈദഗ്ധ്യ പരിശീലനം, മികച്ച മാനേജ്‌മെന്റ്, സോഷ്യൽ ഓഡിറ്റ് എന്നിവ തൊഴിലാളി സഹകരണ സംഘങ്ങൾ ശീലമാക്കണം. കേരളത്തിന്റെ ചാലകശക്തിയായി ഇത്തരം സഹകരണ പ്രസ്ഥാനങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.