നിലമ്പൂര്‍ താലൂക്ക് സിഇഒ കൗണ്‍സില്‍ സമാപിച്ചു
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ നിലമ്പൂര്‍ താലൂക്ക് മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള കൗണ്‍സിലിന്റെ സമാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ കാളികാവ് ആദ്യക്ഷത വഹിച്ചു. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. മുഹമ്മദ് അലി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു, ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ്, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.എച്ച്. ഇക്ബാല്‍, ജനറല്‍ സെക്രട്ടറി ടി.പി. സിദ്ധിഖ്, കൊമ്പന്‍ ഷംസു, ജാഫര്‍ പുത്തന്‍ പീടിക, മുസ്തഫ കാളിക്കാവ്, മുജീബ് കരുളായ്, കെ.പി.റമീസ്, മുഹമ്മദ് അലി,നാസര്‍ മമ്പാട് എന്നിവര്‍ പങ്കെടുത്തു. ജാഫര്‍ പുത്തന്‍ പീടിക (പ്രസിഡന്റ്), പി. ഉമ്മര്‍ കുട്ടശേരി, അബ്ദു റഹിമാന്‍ മുത്തേടം, നാസര്‍ മമ്പാട്, റസീന നല്ലംതണ്ണി, ദിലീപ് പോത്തുക്കല്‍ വൈസ് (പ്രസിഡന്റുമാര്‍), മുസ്തഫ കാളിക്കാവ് (ജനറല്‍ സെക്രട്ടറി), കെ.പി. റമീസ്, റിയാസ് കരുവാരക്കുണ്ട്, അബ്ബാസ് മുത്തേടം, റിയാസ് വഴിക്കടവ്, റാബിയ എരുമമ്മുണ്ട (സെക്രട്ടറി), മുജീബ് കരുളായ് (ട്രഷറര്‍).