നിര്‍ദിഷ്ട ശീര്‍ഷകത്തില്‍ത്തന്നെ തുകയടയ്ക്കണം- രജിസ്ട്രാര്‍
സഹകരണ വകുപ്പിന്റെ നികുതിയേതരവരുമാനങ്ങളില് പ്രത്യേക ശീര്‍ഷകം അനുവദിച്ചിട്ടില്ലാത്ത മറ്റിനങ്ങളിലെ തുകകളും പുതിയ ശീര്‍ഷകം അനുവദിക്കുന്നതുവരെ വിധിനടത്തു ഫീസിലെ ( Execution fees ) തുകകളും 0425-00-501-91 Other items എന്ന ശീര്‍ഷകത്തില്‍ അടയ്ക്കണമെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നിര്‍ദേശിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ( ജനറല്‍ ) പുതിയ ശീര്‍ഷകത്തെക്കുറിച്ച് ജില്ലകളിലെ സംഘങ്ങളെയും വകുപ്പുദ്യോഗസ്ഥരെയും അറിയിക്കണമെന്നും തുകകള്‍ ഈ ശീര്‍ഷകത്തില്‍ത്തന്നെ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സഹകരണവകുപ്പിന്റെ നികുതിയേതര വരുമാനങ്ങളില്‍ മൈനര്‍ ഹെഡ് 800 ല്പ്പെടുത്തിയിട്ടുള്ള ഇനങ്ങള്‍ക്കു സര്‍ക്കാര്‍ അനുവദിച്ച പുതിയ ശീര്‍ഷകങ്ങളില്‍ തുകകളടയ്ക്കാന് സഹകരണ സംഘം രജിസ്ട്രാറുടെ 2022 സെപ്റ്റംബര്‍ 16 ലെ 40 / 2022 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ 2022 സെപ്റ്റംബര്‍ 28 ലെ G.O ( Rt) 6617/ 2022/Fin നമ്പര്‍ ഉത്തരവനുസരിച്ചാണു പ്രത്യേക ശീര്‍ഷകം അനുവദിച്ചിട്ടില്ലാത്ത ഇനങ്ങളിലെ തുകകളടയ്ക്കുന്നതിനു പുതിയ ശീര്‍ഷകം അനുവദിച്ചിരിക്കുന്നത്.