നാല് ജെ.ആര്‍. മാര്‍ക്ക് അഡീഷ്ണല്‍ രജിസ്ട്രാറായി നിയമനം
കോഴിക്കോട്, മലപ്പുറം, കോട്ടയം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)മാരെയും സമാന തസ്തികയിലുള്ള സംസ്ഥാന സഹകരണ ബാങ്കിലെ ആര്‍ബിട്രേറ്ററെയും സഹകരണ സംഘം അഡീഷ്ണല്‍ രജിസ്ട്രാര്‍മാരായി സ്ഥാനക്കയറ്റം നല്‍കി. നാലുപേര്‍ക്കും പുതിയ സ്ഥാനം നല്‍കിയുള്ള നിയമന ഉത്തരവും പുറത്തിറങ്ങി.
കോഴിക്കോട് ജോയിന്റ് രജിസ്ട്രാറായിരുന്ന ടി.മുഹമ്മദ് അഷറഫിനെ സഹകരണ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സെക്രട്ടറിയായാണ് നിയമിച്ചത്. അഡീഷ്ണല്‍ രജിസ്ട്രാര്‍ റാങ്കിലുള്ള തസ്തിയാണിത്.
കോട്ടയം ജില്ലാ ജോയിന്റ് രജിസ്ട്രാറായിരുന്ന എന്‍.പ്രദീപ് കുമാറിനെ ഐ.സി.ഡി.പി. പ്ലാനിങ്ങിന്റെ ചുമതലയുള്ള അഡീഷ്ണല്‍ രജിസ്ട്രാറായി നിയമിച്ചു. ആദ്യം സഹരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡിന്റെ സെക്രട്ടറിയായി നിയമിക്കാനായിരുന്നു തീരുമാനം. സഹകരണ സംഘം രജിസ്ട്രാര്‍ പുതുക്കിയിറക്കിയ ഉത്തരവിലാണ് മാറ്റി നിയമിച്ചത്.
മലപ്പുറം ജോയിന്റ് രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂരിനെ സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയായി നിയമിച്ചു. ഗ്ലാഡി ജോണിനായിരുന്നു ആദ്യം ഐ.സി.ഡി.പി. പ്ലാനിങ്ങിന്റെ ചുമതലയുള്ള അഡീഷ്ണല്‍ രജിസ്ട്രാറായി നിയമനം നല്‍കിയത്.
സംസ്ഥാന സഹകരണ ബാങ്ക് ആര്‍ബിട്രേറ്ററായിരുന്ന ടി.ആര്‍.ശ്രീകാന്തിന സഹകരണ എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ് സെക്രട്ടറിയുടെ ചുമതല നല്‍കി. ആദ്യം സംസ്ഥാന സഹകരണ യൂണിയന്‍ സെക്രട്ടറിയായി നിയമിക്കാനായിരുന്നു നിശ്ചയിച്ചത്.