നാടിന് ഉത്സവമൊരുക്കി ബേഡഡുക്ക വനിതാ സംഘത്തിന്റെ നാട്ടി മഹോത്സവം.
കാസർഗോഡ് ബേഡഡുക്ക വനിത സർവീസ് സഹകരണ സംഘത്തിന്റെ ഈ വർഷത്തെ സഹകരണ നാട്ടിമഹോത്സവ് ഉത്സവ പ്രതിച്ഛായയിൽ ബേഡഡുക്ക പൊന്നൂർ പറയിൽ നടന്നു. സഹകരണ സംഘം ജില്ലാ ജോയിന്റെ രജിസ്ട്രാർ മുഹമ്മദ് നൗഷാദ് നാട്ടി മഹോത്സവം ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ധന്യ, ഉമാവതി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു. സംഘം പ്രസിഡണ്ട് വി.കെ. ഗൗരി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം പറഞ്ഞു.
നാട്ടി മഹോത്സവത്തിന് ബേഡകം പൊന്നൂർ പാറ വിഷ്ണു മൂർത്തി ദേവസ്ഥാനത്തിന്റെ സമീപത്തുനിന്നും ഘോഷയാത്രയോടെയാണ് ആരംഭം കുറിച്ചത്.ബേഡകം ജി.എൽ.പി സ്കൂളിലെ കുട്ടികളും നാട്ടി മഹോത്സവത്തിൽ ഭാഗമായി കൊണ്ട് പുത്തൻ അറിവുകൾ നേടി.
ജർമനിയിൽ നിന്നും ജൈവ കൃഷിയെ കുറിച്ച് അറിയുവാൻ വേണ്ടി എൻജിനീയറായ റാൽഫ് ആഫെലും ബ്രോണിക് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനിൽ ജോലിചെയ്യുന്ന റാൽഫ് ആ ഫെലും പൊന്നൂർ പാറയിൽ എത്തിയിരുന്നു. നൂറുകണക്കിന് സംഘം മെമ്പർമാർ ആണ് നാട്ടിൽ മഹോത്സവത്തിൽ പങ്കെടുത്തത്, തരിശുനിലം ഉൾപ്പെടെ ഒമ്പത് ഏക്കറിലാണ് നെൽകൃഷി. സംസ്ഥാനത്തെ മികച്ച വനിതാ സഹകരണ സംഘത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള സംഘം തുടർച്ചയായ രണ്ടാം വർഷമാണ് ജൈവ നെൽ കൃഷി ചെയ്യുന്നത്.